കുവൈത്തിൽ യുവതിയെ കഴുത്തറുത്ത് കൊന്നു, നിമിഷങ്ങള്‍ക്കകം പ്രതി പിടിയിൽ

കുവൈത്തിൽ യുവതിയെ കഴുത്തറുത്ത് കൊന്നു, നിമിഷങ്ങള്‍ക്കകം പ്രതി പിടിയിൽ
Apr 2, 2025 11:56 AM | By Athira V

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരിയെ ദാരുണമായി കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മൈദാൻ ഹവല്ലി ഏരിയയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഇന്ത്യൻ വംശജയായ സ്ത്രീയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തിയാണ് പ്രതി കൊലപ്പെടുത്തിയത്.

പ്രതിയും ഇന്ത്യക്കാരനാണ്. സംഭവസ്ഥലത്തുവെച്ച് തന്നെ സ്ത്രീ മരണപ്പെട്ടു. സംഭവത്തെപ്പറ്റി വിവരം ലഭിച്ചയുടൻ തന്നെ ഓപറേഷൻ റൂമിൽ നിന്നും സുരക്ഷാ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ച് കഴുത്തിൽ കുത്തിയതാണ് മരണകാരണമെന്ന് ഉദ്യോ​ഗസ്ഥർ കണ്ടെത്തി. മുറിവ് വളരെ ആഴത്തിലുള്ളതിനാൽ സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കുകയും കുത്താനുപയോ​ഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു.

പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാ​ഗത്തിന് കൈമാറി. പ്രതിയും മരണപ്പെട്ട സ്ത്രീയും ഇന്ത്യയിൽ ഏത് സംസ്ഥാനത്തുനിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല.

#Woman #killed #slitting #throat #Kuwait #suspect #arrested #within #minutes

Next TV

Related Stories
പ്രവാസലോകത്ത് കണ്ണീർക്കാഴ്ച; സൗദിയിലെ വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളി നഴ്സുമാരെ

Apr 3, 2025 09:09 AM

പ്രവാസലോകത്ത് കണ്ണീർക്കാഴ്ച; സൗദിയിലെ വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളി നഴ്സുമാരെ

ലണ്ടനിൽ നിന്നെത്തിയ പ്രതിശ്രുത വരനായ അഖിൽ അലക്സിനൊപ്പം അൽ ഉല സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം...

Read More >>
കുവൈത്തിൽ കുത്തേറ്റ് മരിച്ച ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു; പ്രതി ഇന്ത്യക്കാരൻ

Apr 3, 2025 09:02 AM

കുവൈത്തിൽ കുത്തേറ്റ് മരിച്ച ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു; പ്രതി ഇന്ത്യക്കാരൻ

സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ ചിത്രം അടക്കം ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച...

Read More >>
സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അ‍ഞ്ചുപേർക്ക് ദാരുണാന്ത്യം

Apr 3, 2025 06:28 AM

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അ‍ഞ്ചുപേർക്ക് ദാരുണാന്ത്യം

അപകടത്തിൽ മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ്...

Read More >>
നാളെ മുതൽ സൗദിയിലെ വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ സമ്പൂർണ മാറ്റം

Apr 2, 2025 08:38 PM

നാളെ മുതൽ സൗദിയിലെ വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ സമ്പൂർണ മാറ്റം

ഇവയിൽ അക്ഷരങ്ങൾക്കൊപ്പം അക്കങ്ങളും ചേർക്കാം. ഇവ നേരത്തെ...

Read More >>
പ​ക്ഷാ​ഘാതം;  പ്രവാസി മലയാളി  ബ​ഹ്റൈ​നി​ൽ അന്തരിച്ചു

Apr 2, 2025 04:40 PM

പ​ക്ഷാ​ഘാതം; പ്രവാസി മലയാളി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ചി​കി​ത്സ​ക്കി​ടെ...

Read More >>
വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കി

Apr 2, 2025 03:28 PM

വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കി

വാഹനമോടിക്കുന്നതിനിടെ ഉറക്കം വന്നതോടെ ഇവർ സഞ്ചരിച്ച കാർ ഒമാൻ അതിർത്തി കഴിഞ്ഞുള്ള സൗദി പ്രദേശത്ത് ഡിവൈഡറിൽ ഇടിച്ച്...

Read More >>
Top Stories