കണ്ണീരോടെ മകനെ ആശ്ലേഷിച്ച് ചുംബിച്ചു; ഒടുവിൽ ആശ്വാസം, മക്കയിൽ നിന്നും കാണാതായ കണ്ണൂർ സ്വദേശിനി റഹിമയെ കണ്ടെത്തി

കണ്ണീരോടെ മകനെ ആശ്ലേഷിച്ച് ചുംബിച്ചു; ഒടുവിൽ ആശ്വാസം, മക്കയിൽ നിന്നും കാണാതായ കണ്ണൂർ സ്വദേശിനി റഹിമയെ കണ്ടെത്തി
Mar 25, 2025 10:49 AM | By VIPIN P V

മക്ക: (gcc.truevisionnews.com) ആശങ്കകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ മക്കയിൽ നിന്നും കാണാതായ കണ്ണൂർ കൂത്തുപറമ്പ് ഉള്ളിവീട്ടിൽ റഹിമ(60)യെ കണ്ടെത്തി. കെഎംസിസി നേതാവും സാമൂഹിക പ്രവർത്തകനുമായ മൂജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഹറമിനു സമീപത്തു നിന്നും കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രിയിൽ മകനും മരുമകളുമൊത്ത് ഹറമിൽ ത്വവാഫ് നടത്തിയതിനുശേഷം ഹോട്ടലിലേക്ക് മടങ്ങും വഴിയാണ് റഹിമ കൂട്ടം തെറ്റിപ്പോയത്. ഹറമിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ഖൂദൈ പാർക്കിനു സമീപത്തെ ബസ് സ്റ്റേഷനിൽ നിന്നും തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് കണ്ടെത്തിയത്.

തിരക്കേറിയ ഭാഗത്തെ തിരിച്ചിലിനിടെ ബസ് സ്റ്റേഷനിലെ ഒരു കോണിൽ ക്ഷീണിതയായി ഭയപ്പാടോടുകൂടി ഇരിക്കുന്നത് ശ്രദ്ധയിൽപെട്ട മൂജീബ് പൂക്കോട്ടൂർ സമീപത്ത് ചെന്ന് വിവരം തിരക്കുകയായിരുന്നു. തുടർന്ന് റഹിമ മുജീബിന്റെ കൈകളിൽ മുറുകെ പിടിച്ച് കരഞ്ഞു.

ഈ സമയം തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന മകൻ ഫനിൽ ആസാദ് ഓടി വന്നപ്പോൾ സങ്കടം അണപൊട്ടിയൊഴുകി. സന്തോഷ കണ്ണീരോടെ മകനെ ആശ്ലേഷിച്ച് ചുംബനം നൽകിയ കാഴ്ച അവിടെ കൂടിയ സന്നദ്ധപ്രവർത്തകർക്കും പ്രവാസിസമൂഹത്തിനാകെയും ആശ്വാസം പകർന്നു.

ആൾത്തിരക്കിൽ നടക്കുന്നതിനിടെ കൂട്ടം തെറ്റിപ്പോയെന്ന് മനസ്സിലാക്കിയതോടെയാണ് ബസ് സ്റ്റേഷനിൽ ഇരുന്നതെന്ന് റഹിമ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അതുവഴി വന്നവർ ജ്യൂസും വെള്ളവും ലഘുഭക്ഷണവുമൊക്കെ നൽകിയിരുന്നുവെന്നും മകന്റെയോ മറ്റുള്ളവരുടെയോ ഫോൺ നമ്പറോ താമസിക്കുന്ന ഇടത്തിന്റെ വിലാസമോ കൈവശമില്ലായിരുന്നുവെന്നും റഹിമ പറഞ്ഞു.

തുടർന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. അമ്മയെ കണ്ടെത്താൻ സഹായിച്ച എല്ലാവരോടും മകൻ ഫനിൽ ആസാദ് നന്ദി പറഞ്ഞു.

കണ്ണൂർ, കൂത്തുപറമ്പ്, ഉള്ളിവീട്ടിൽ, റഹീമയെ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് കാണാതായത്. ബഹ്റൈനിൽ നിന്ന് 6 ദിവസം മുൻപാണ് മകനും മരുമകളുമൊത്ത് സ്വകാര്യ ഗ്രൂപ്പിൽ എത്തിയത്. റഹിമയെ കാണാതായതിനെ തുടർന്ന് പൊലീസും പ്രധാന മലയാളി സാമൂഹിക സംഘടനകളുടേയും സന്നദ്ധപ്രവർത്തകരുടേയും നേതൃത്വത്തിൽ മക്കയിൽ സാധ്യമായ ഇടങ്ങളിൽ നേരിട്ടുള്ള തിരച്ചിലും അന്വേഷണവും നടത്തിയിരുന്നു.

ഹറമിൽ വഴിതെറ്റി പോകുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന ഗ്രാൻഡ് മസ്ജിദിലെ സേവന വിഭാഗത്തിന്റെ സഹായവും തേടിയിരുന്നു. മക്കയിലും പരിസരങ്ങളിലുമുള്ള ആശുപത്രികളിലൊക്കെ മൂജീബ് പൂക്കോട്ടൂരിന്റെയും വിവിധ പ്രവാസി മലയാളി സംഘടനകളുടെയും നേതൃത്വത്തിൽ ഊർജിതമായി തിരച്ചിൽ നടത്തി.

റമസാൻ അവസാന പത്തിലെത്തിയതോടെ വലിയ തിരക്കാണ് മക്കയിൽ അനുഭവപ്പെടുന്നത്. എങ്കിലും വാർത്താ ഏജൻസികളിലൂടെയും, സമൂഹമാധ്യമത്തിലൂടെയും സംഘടനകളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടേയും വിവരമറിഞ്ഞ് മലയാളി സമൂഹം ഒത്തൊരുമിച്ചുള്ള തിരച്ചിലാണ് നടത്തിയത്.


#hugged #kissed #her #son #Tears #finally #relieved #Rahima #native #Kannur #who #missing #Mecca #found

Next TV

Related Stories
ഇന്ന് രാത്രി നാട്ടിലേക്ക് പോകാനിരുന്ന കോഴിക്കോട് സ്വദേശി യുവാവ് റിയാദിൽ മരിച്ചു

Mar 28, 2025 10:27 PM

ഇന്ന് രാത്രി നാട്ടിലേക്ക് പോകാനിരുന്ന കോഴിക്കോട് സ്വദേശി യുവാവ് റിയാദിൽ മരിച്ചു

ഉറക്കത്തിലാണ് മരണം. പരേതരായ മുസ്തഫയുടെയും സുഹ്‌റയുടെയും മകനാണ്....

Read More >>
ലഹരിക്ക് അടിമയായ മകൻ ക്രൂരമായി കൊലപ്പെടുത്തിയ പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക്

Mar 28, 2025 09:01 PM

ലഹരിക്ക് അടിമയായ മകൻ ക്രൂരമായി കൊലപ്പെടുത്തിയ പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക്

കഴിഞ്ഞ ജനുവരിയിലാണ് പ്രവാസിയായ പിതാവിനെ ലഹരിക്കടിമയായ മകൻ ക്രൂരമായി കൊലപ്പെടുത്തിയത്. സൗദിയിലെ മുഴുവൻ പ്രവാസികളെയും ഞെട്ടിച്ച സംഭവമായിരുന്നു...

Read More >>
അബുദാബിയിൽ നിർമ്മാണ സ്ഥലത്ത് തീപിടിത്തം

Mar 28, 2025 08:31 PM

അബുദാബിയിൽ നിർമ്മാണ സ്ഥലത്ത് തീപിടിത്തം

അബുദാബി സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സംഭവസ്ഥലത്തെത്തി തീ അണച്ചു. ഫെറാറി വേള്‍ഡ്, യാസ് മറീന സര്‍ക്യൂട്ട് ഭാഗത്ത് നിന്നാണ് വലിയ തോതില്‍...

Read More >>
ദീർഘകാല ബഹ്റൈൻ പ്രവാസിയായ ഷംസ് കൊച്ചിൻ അന്തരിച്ചു

Mar 28, 2025 08:16 PM

ദീർഘകാല ബഹ്റൈൻ പ്രവാസിയായ ഷംസ് കൊച്ചിൻ അന്തരിച്ചു

കലാരം​ഗത്ത് നൽകിയിട്ടുള്ള സംഭാവനകളെ മുൻനിർത്തി വിവിധ സംഘടനകൾ ഇദ്ദേഹത്തെ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു

Mar 28, 2025 05:30 PM

ഹൃദയാഘാതം; പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍...

Read More >>
പ്രവാസി വ്യവസായി മുല്ലപ്പള്ളി അപ്പന്‍ മേനോന്‍ അന്തരിച്ചു

Mar 28, 2025 05:26 PM

പ്രവാസി വ്യവസായി മുല്ലപ്പള്ളി അപ്പന്‍ മേനോന്‍ അന്തരിച്ചു

തുടര്‍ന്ന് ദമാം അല്‍മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍...

Read More >>
Top Stories