റാസല്‍ഖൈമ: (gcc.truevisionnews.com) റാക് മുനിസിപ്പാലിറ്റി ജീവനക്കാരനും മലപ്പുറം കൂട്ടായി സ്വദേശിയും എടക്കനാട് മില്ലുംപടിയില്‍ താമസക്കാരനുമായ പുളിക്കല്‍ മുഹമ്മദ് കുട്ടി (58) റാസല്‍ഖൈമയില്‍ അന്തരിച്ചു. വ്യാഴാഴ്ച്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
നോമ്പ് തുറ കഴിഞ്ഞ് മാര്‍ക്കറ്റില്‍ പോയ മുഹമ്മദ് കുട്ടി പെരുന്നാള്‍ വസ്ത്രം വാങ്ങി റൂമില്‍ തിരികെയെത്തി കസേരയില്‍ വിശ്രമിക്കവെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
പിതാവ്: സെയ്ദു മുഹമ്മദ്. മാതാവ്: ആയിഷ ബീവി. ഭാര്യ: സൗദ. മക്കള്‍: അസ്മാബി, അബ്ദുല്‍ അസ്ലം, അസ്ലിം, അജ്മല്‍.
#Heartattack #Expatriate #Malayali #passesaway #RasAlKhaimah