അബുദാബി: (gcc.truevisionnews.com) അബുദാബി യാസ് ദ്വീപിലെ നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം. വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞാണ് സംഭവം.
അബുദാബി സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സംഭവസ്ഥലത്തെത്തി തീ അണച്ചു. ഫെറാറി വേള്‍ഡ്, യാസ് മറീന സര്‍ക്യൂട്ട് ഭാഗത്ത് നിന്നാണ് വലിയ തോതില്‍ പുകയുയര്‍ന്നത്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ശേഖരിക്കണമെന്നും അധികൃതർ അറിയിച്ചു.
#Fire #breaks #out #construction #site #AbuDhabi