ബിസിനസ്​ വിസയിൽ റിയാദിലെത്തിയ മലയാളി യുവാവ്​ മരിച്ചു

ബിസിനസ്​ വിസയിൽ റിയാദിലെത്തിയ മലയാളി യുവാവ്​ മരിച്ചു
Mar 28, 2025 03:39 PM | By Athira V

റിയാദ്: ( gccnews.in ) ബിസിനസ്​ വിസയിൽ ഏഴുമാസം മുമ്പ്​ റിയാദിലെത്തിയ മലയാളി യുവാവ്​ മരിച്ചു. ആലപ്പുഴ ഹരിപ്പാട് മുട്ടം ചെപ്പാട് കൊല്ലന്തത്ത്‌ വീട്ടിൽ രാജീവ്‌ (29) ആണ്​ റിയാദ്​ ​ശുമൈസിയിലെ ദാറുൽ ശിഫ ആശുപത്രിയിൽ മരിച്ചത്​. ബത്​ഹയിലെ ഫിലിപ്പിനോ മാർക്കറ്റിലുള്ള ഫ്ലാറ്റിലാണ്​ താമസിക്കുന്നത്​.

വ്യാഴാഴ്​ച രാത്രി ഒമ്പതോടെ ശാരീരിക അസ്വസ്ഥതയുണ്ടാവുകയും ഒപ്പമുണ്ടായിരുന്നവർ ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്​തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്​.

നാട്ടിൽ ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു. വിജയൻ, പൊന്നമ്മ ദമ്പതികളുടെ മൂന്ന്​ ആൺമക്കളിൽ രണ്ടാമത്തെയാളാണ്​​​. അടുത്ത ബന്ധു ​ആരോമൽ റിയാദിൽ ഒപ്പമുണ്ട്​. മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിക്കും.

#young #Malayali #man #who #arrived #Riyadh #business #visa #died

Next TV

Related Stories
അവധിക്കാല യാത്ര പുറപ്പെടുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കണം - റോയല്‍ ഒമാന്‍ പൊലീസ്

Mar 31, 2025 11:49 AM

അവധിക്കാല യാത്ര പുറപ്പെടുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കണം - റോയല്‍ ഒമാന്‍ പൊലീസ്

ഇത്രയും ലളിത നടപടികള്‍ സ്വീകരിക്കുന്നത് മോഷണ സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും ദൂരെയായിരിക്കുമ്പോള്‍ മനസ്സമാധാനം നല്‍കുമെന്നും റോയല്‍ ഒമാന്‍...

Read More >>
സൗദി-ഒമാൻ അതിർത്തിയിൽ വാഹനാപകടം; മലയാളി ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്ന്​ മരണം

Mar 31, 2025 11:21 AM

സൗദി-ഒമാൻ അതിർത്തിയിൽ വാഹനാപകടം; മലയാളി ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്ന്​ മരണം

വെള്ളിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം മസ്​ക്കറ്റിൽനിന്ന്​ പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത്​ തങ്ങി...

Read More >>
പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; മരണം വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ

Mar 30, 2025 08:36 PM

പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; മരണം വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ

അപകടത്തില്‍ ഗുരുതര പരുക്കുകളോടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

Read More >>
ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയില്‍ അപകടത്തില്‍പെട്ടു: രണ്ട് കുട്ടികള്‍ മരിച്ചു

Mar 30, 2025 07:40 PM

ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയില്‍ അപകടത്തില്‍പെട്ടു: രണ്ട് കുട്ടികള്‍ മരിച്ചു

ഒമാന്‍ – സൗദി അതിര്‍ത്തി പ്രദേശത്ത് വച്ചാണ് അപകടമുണ്ടായത്. ഒരു വാഹനത്തില്‍ രണ്ട് കുടുംബങ്ങളാണ് ഉണ്ടായിരുന്നത്....

Read More >>
ചെറിയ പെരുന്നാൾ; ഒമാനിൽ 577 തടവുകാര്‍ക്ക് മോചനം നൽകി ഭരണാധികാരി

Mar 30, 2025 04:33 PM

ചെറിയ പെരുന്നാൾ; ഒമാനിൽ 577 തടവുകാര്‍ക്ക് മോചനം നൽകി ഭരണാധികാരി

വാടക തര്‍ക്കങ്ങളെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ കുടുംബങ്ങളെ സഹായിക്കാനും അവരുടെ ബാധ്യതകള്‍ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ...

Read More >>
ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്ന് യുഎഇ നേതാക്കൾ

Mar 30, 2025 02:32 PM

ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്ന് യുഎഇ നേതാക്കൾ

സമാധാനവും അനുഗ്രഹങ്ങളും സമൃദ്ധിയും എല്ലാവര്‍ക്കും നല്‍കുന്നതിനായി നമുക്ക് ഒന്നിച്ച് ദൈവത്തോട്...

Read More >>
Top Stories

News Roundup