Featured

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ

News |
Mar 30, 2025 06:57 AM

റിയാദ്: (gcc.truevisionnews.com) ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ. ഒമാനിൽ നാളെ പെരുന്നാൾ ആഘോഷിക്കും.

സൗദിയിൽ ഇന്നലെ ശവ്വാൽ മാസപ്പിറ കണ്ടതോടെ ഇന്ന് ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതിയാണ് പ്രഖ്യാപിച്ചത്. ഇതോടെ ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളും ഇന്ന് ചെറിയ പെരുന്നാളായി പ്രഖ്യാപിച്ചു.

ഒമാനിൽ ഇന്നലെ മാസപ്പിറ കാണാത്തതിനാൽ ഇന്ന് റമദാൻ 30 പൂർത്തിയാക്കും. നാളെയാണ് ഒമാനിൽ ചെറിയ പെരുന്നാൾ. പെരുന്നാൾ നമസ്കാരത്തിനായി സൗദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലുമുള്ള പള്ളികളും ഈദ് ഗാഹുകളും ഒരുങ്ങി.

സൗദിയിൽ മാത്രം നാലായിരത്തോളം ഈദ് ഗാഹുകൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം സ്ഥലങ്ങളിലാണ് പെരുന്നാൾ നമസ്കാരം നടക്കുന്നത്. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കും.

അതേസമയം, ഇന്നലെ മാസം കണ്ടതോടെ തന്നെ വിശ്വാസികൾ തക്ബീർ ധ്വനികൾ മുഴക്കി പെരുന്നാളിനെ സ്വാഗതം ചെയ്തു. ഫിതർ സക്കാത്തിന്റെ ഭാഗമായി അരിയും മറ്റു ധാന്യങ്ങളും പാവപ്പെട്ടവർക്ക് വിതരണം ചെയ്തു.

മൈലാഞ്ചിയിട്ടും മധുരം വിതരണം ചെയ്തും ആശംസകൾ കൈമാറിയും മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളും ആഘോഷത്തിന് തുടക്കമിട്ടു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ വെടിക്കെട്ടും കലാ പരിപാടികളും ഉൾപ്പെടെ ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്.

#Moon #sighted #EidulFitr #celebrated #Gulfcountries #except #Oman

Next TV

Top Stories