മക്ക: (gcc.truevisionnews.com) മക്കയിൽ റമദാൻ ആഘോഷങ്ങൾക്കിടെ രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റിലായി. ബംഗ്ലാദേശ് പൗരനാണ് അറസ്റ്റിലായത്. ഭാര്യയെയും മറ്റൊരു സ്ത്രീയെയുമാണ് കൊലപ്പെടുത്തിയത്.
ഭാര്യയെ കത്തി കൊണ്ട് കുത്തുന്നതിനിടെ സമീപമുണ്ടായിരുന്ന സ്ത്രിക്കും കുത്തേൽക്കുകയായിരുന്നു. മെയിന്റനൻസ് കമ്പനിയുടെ ബസിൽ വന്നിറങ്ങിയ സ്ത്രീയ്ക്ക് നേരെ പെട്ടെന്ന് അക്രമി ചാടി വീഴുകയായിരുന്നെന്നും ആക്രമണത്തിനിടെ സമീപമുണ്ടായിരുന്ന സ്ത്രീയെയും കുത്തുകയും നിരവധി പേരെ പരിക്കേൽപ്പിക്കുകയും ചെയ്തതായി മക്ക പോലീസ് അറിയിച്ചു.
കുടുംബ വഴക്കിനെ തുടർന്നാണ് പ്രതി ഭാര്യയെ കൊലപ്പെടുത്താൻ പ്രേരിതനായത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്തുവെച്ച് പ്രതി ആസിഡ് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പോലീസ് പറഞ്ഞു. എന്നാൽ ഉടൻ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. തുടർ നിയമ നടപടികൾ നടന്നുവരികയാണ്.
#Two #people #stabbed #death #during #Ramadan #celebrations #Mecca #expatriate #arrested