റിയാദ്: (gcc.truevisionnews.com) ഇന്ന് രാത്രി പന്ത്രണ്ടിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്ത യുവാവ് റിയാദില്‍ അന്തരിച്ചു. നസീമില്‍ താമസിക്കുന്ന കോഴിക്കോട് ഏലത്തൂര്‍ പുതിയനിറത്തു വെള്ളറക്കട്ടു സ്വദേശി തത്യാടത്ത് മുഹമ്മദ് ശബീര്‍ (27) ആണ് അന്തരിച്ചത്.
വയറുവേദനയെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കില്‍ രണ്ടുദിവസം മുൻപ് ഡോക്ടറെ കാണിച്ചിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സക്ക് നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തതാണ്.
ഉറക്കത്തിലാണ് മരണം. പരേതരായ മുസ്തഫയുടെയും സുഹ്‌റയുടെയും മകനാണ്.
ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, നസീര്‍ കണ്ണീരി, കോഴിക്കോട് ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ അലി അക്ബര്‍, റാഷീദ് ദയ എന്നിവര്‍ രംഗത്തുണ്ട്.
#youngman # Kozhikode #who #supposed #return #home #tonight #died #Riyadh