ദോഹ : (gcc.truevisionnews.com) പത്തനംതിട്ട റാന്നി വെച്ചൂച്ചിറ കുളമാംകുഴി ഓലിക്കൽ ജോർജ് മാത്യു (66) ഖത്തറിൽ മരിച്ചു. 40 വർഷത്തിലധികമായി ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ കമ്പനിയിൽ പി.ആർ.ഒ ആയി ജോലിചെയ്തു വരികയായിരുന്നു. കുടുംബസമേതം വർഷങ്ങളായി ഖത്തറിലാണ് താമസം.
ഭാര്യ ജിജി. മക്കൾ: അനു (ഖത്തർ എയർവേസ്), അഞ്ജു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.
ശനിയാഴ്ച വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം വെച്ചൂച്ചിറ സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
#Expatriate #Malayali #passes #away #Qatar