Mar 31, 2025 03:31 PM

അബുദാബി: (gcc.truevisionnews.com) യുഎഇയില്‍ ഏപ്രില്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.57 ദിര്‍ഹമാണ് പുതിയ വില. മാര്‍ച്ചില്‍ 2.73 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.46 ദിര്‍ഹമാണ് ഏപ്രില്‍ മാസത്തിലെ നിരക്ക്. മാര്‍ച്ച് മാസത്തില്‍ 2.61 ദിര്‍ഹം ആയിരുന്നു.

ഇ-പ്ലസ് കാറ്റഗറിയിലുള്ള പെട്രോൾ ലിറ്ററിന് 2.38 ദിര്‍ഹം ആണ് പുതിയ നിരക്ക്. 2.54 ദിര്‍ഹം ആയിരുന്നു മാര്‍ച്ച് മാസത്തിലെ നിരക്ക്. ഡീസല്‍ ലിറ്ററിന് 2.63 ദിര്‍ഹം ആണ് പുതിയ നിരക്ക്. 2.77 ദിര്‍ഹം ആയിരുന്നു.

#New #fuelprice #announced #UAE #effective #midnight #today

Next TV

Top Stories










News Roundup