ഉംറ തീർഥാടനത്തിനെത്തിയ കണ്ണൂർ സ്വദേശിനിയെ മക്കയിൽ കാണാതായി; ഉമ്മയെ തിരഞ്ഞ് മകൻ

ഉംറ തീർഥാടനത്തിനെത്തിയ കണ്ണൂർ സ്വദേശിനിയെ മക്കയിൽ കാണാതായി; ഉമ്മയെ തിരഞ്ഞ് മകൻ
Mar 24, 2025 03:06 PM | By VIPIN P V

മക്ക: (gcc.truevisionnews.com) ഉംറ തീർഥാടനത്തിന് എത്തി മക്കയിൽ കാണാതായ മലയാളി തീർഥാടകയ്ക്കായുള്ള തിരച്ചിൽ തുടരുന്നു. കണ്ണൂർ, കൂത്തുപറമ്പ്, ഉള്ളിവീട്ടിൽ, റഹീമയെ(60)ആണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്.

ബഹ്റൈനിൽ നിന്ന് അഞ്ച് ദിവസം മുൻപാണ് മകനും മരുമകളുമൊത്ത് സ്വകാര്യ ഗ്രൂപ്പിൽ എത്തിയത്. വ്യാഴാഴ്ച രാത്രി ഹറമിൽ ത്വവാഫ് നടത്തിയതിനു ശേഷം ഹോട്ടലിലേക്ക് വിശ്രമിക്കുന്നതിന് പോകുമ്പോൾ ആൾത്തിരക്കിൽ മാതാവിനെ കാണാതാവുകയായിരുന്നുവെന്ന് സൗദിയിലുള്ള മകൻ ഫനിൽ ആസാദ് പറഞ്ഞു.

റഹീമയെ കാണാതായതിനെ തുടർന്ന് പൊലീസും പ്രധാന മലയാളി സാമൂഹിക സംഘടനകളുടേയും സന്നദ്ധപ്രവർത്തകരുടേയും നേതൃത്വത്തിൽ മക്കയിൽ സാധ്യമായ ഇടങ്ങളിൽ നേരിട്ടുള്ള തിരച്ചിലും വ്യാപക അന്വേഷണവും നടത്തുകയാണ്. ഒപ്പം ഹറമിൽ വഴിതെറ്റിപ്പോകുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന ഗ്രാൻഡ് മസ്ജിദിലെ സേവനവിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്.

മക്കയിലും പരിസരങ്ങളിലും അന്വേഷിച്ചുവെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ആശുപത്രികളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. 

റമസാൻ അവസാന പത്തിലെത്തിയതോടെ വലിയ തിരക്കാണ് മക്കയിലെങ്ങും അനുഭവപ്പെടുന്നതെങ്കിലും വാർത്താ ഏജൻസികളിലൂടെയും, സാമൂഹികമാധ്യമങ്ങളിലൂടെയും സാമൂഹിക സംഘടനകളുടെ വാട്സാപ്പ്ഗ്രൂപ്പുകളിലുടേയും വിവരം കൈമാറിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

മാതാവിനെ കണ്ടെത്തുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവർ ബന്ധപ്പെടണമെന്ന് സൗദിയിലുള്ള മകൻ ഫനിൽ ആസാദ് അഭ്യർഥിച്ചു. ഫോൺ +966 501843128(സൗദി), +973 34352996 (ബഹ്റൈൻ),+971 528237415(ദുബായ്), +91 9995332510,+91 7025294375,+91 7306467019(ഇന്ത്യ)

#Kannur #native #goes #missing #Mecca #Umrahpilgrimage #son #searches #mother

Next TV

Related Stories
ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Mar 26, 2025 12:25 PM

ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ജിദ്ദ അൽ അന്തലൂസിയ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ...

Read More >>
ഒമാനിൽ വാഹനാപകടം, മലയാളി യുവാവിന് ദാരുണാന്ത്യം

Mar 26, 2025 12:03 PM

ഒമാനിൽ വാഹനാപകടം, മലയാളി യുവാവിന് ദാരുണാന്ത്യം

സിവിൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ...

Read More >>
മസ്തിഷ്കാഘാതം; മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

Mar 26, 2025 10:45 AM

മസ്തിഷ്കാഘാതം; മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസിൽ എംഐഎസ് അനലിസ്റ്റായി ജോലി...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Mar 25, 2025 08:25 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

അൽ റൗമി ഗ്രൂപ്പിൽ ഡ്രൈവറായി ജോലി...

Read More >>
പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

Mar 25, 2025 03:25 PM

പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടു പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു....

Read More >>
രണ്ട് പുതിയ ഹെലിപാഡുകൾ, ഗ്രാൻഡ് മോസ്കിൽ എയർ ആംബുലൻസിന്റെ പരീക്ഷണ ലാൻഡിങ് വിജയകരം

Mar 25, 2025 02:40 PM

രണ്ട് പുതിയ ഹെലിപാഡുകൾ, ഗ്രാൻഡ് മോസ്കിൽ എയർ ആംബുലൻസിന്റെ പരീക്ഷണ ലാൻഡിങ് വിജയകരം

ആധുനിക ഹെലിപ്പാഡ് എയർ ആംബുലൻസ് പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുകയും രോ​ഗികളുടെ വേ​ഗത്തിലുള്ള ഒഴിപ്പിക്കലിനും...

Read More >>
Top Stories