---
title: "മസ്തിഷ്കാഘാതം; മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു"
english_title: "#Malayali #youth #dies #Oman #after #suffering #brain #injury"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/279065/malayali-youth-dies-oman-after-suffering-brain-injury"
published_at: "2025-03-26T10:45:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/67e38d7d72eff_dead.jpg"
keywords: []
---

# മസ്തിഷ്കാഘാതം; മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്: **മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ അന്തരിച്ചു. എറണാകുളം ചോറ്റാനിക്കര സ്വദേശി പ്രജിത് പ്രസാദ് ആണ് മരിച്ചത്.

## Article Content

**മസ്കത്ത്: **മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ അന്തരിച്ചു. എറണാകുളം ചോറ്റാനിക്കര സ്വദേശി പ്രജിത് പ്രസാദ് ആണ് മരിച്ചത്.

ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസിൽ എംഐഎസ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. നാല് വർഷമായി ഒമാനിൽ പ്രവാസിയാണ്. മസ്കത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പിതാവ്: പരേതനായ പ്രസാദ്. മാതാവ്: സോനി സുദർശൻ. ഭാര്യ: പൂജ ​ഗോപിനാഥൻ. മകൻ: ശ്രീഹരി പ്രജിത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/279065/malayali-youth-dies-oman-after-suffering-brain-injury)