Mar 19, 2026 01:46 PM

അബുദാബി: (gcc.truevisionnews.com) പെരുന്നാൾ ആഘോഷവേളയിൽ പൊതുജനങ്ങളുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും. ആഹ്ലാദ പൂർണമായ റമസാൻ മാസത്തിന് ശേഷമെത്തുന്ന പെരുന്നാൾ ദിനങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

∙പ്രധാന സുരക്ഷാ നിർദേശങ്ങൾ

∙എമർജൻസി വാഹനങ്ങൾക്ക് മുൻഗണന: ആംബുലൻസ്, ഫയർഫോഴ്‌സ് തുടങ്ങിയ അടിയന്തര സേവന വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ വഴിയൊരുക്കുക.

∙പടക്കങ്ങൾ ഒഴിവാക്കുക: അപകടസാധ്യത കണക്കിലെടുത്ത് പടക്കങ്ങളുടെ ഉപയോഗം പൂർണമായും ഒഴിവാക്കണം.

∙ജാഗ്രതയോടെയുള്ള ഡ്രൈവിങ്: ആഘോഷവേളയിലെ തിരക്ക് പരിഗണിച്ച് റോഡുകളിൽ ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കുക.

∙കുട്ടികളുടെ സുരക്ഷ: പൊതുസ്ഥലങ്ങളിലും മറ്റും കുട്ടികളെ തനിയെ വിടരുത്. മുതിർന്നവരുടെ കൃത്യമായ മേൽനോട്ടം ഉറപ്പാക്കണം.

ആഘോഷങ്ങൾക്കിടയിൽ എന്തെങ്കിലും അടിയന്തര സാഹചര്യങ്ങളോ ആശങ്കകളോ ശ്രദ്ധയിൽപ്പെട്ടാൽ 800-2626 എന്ന നമ്പറിൽ ഉടൻ റി‌പ്പോർട്ട് ചെയ്യണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. നിയമങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതമായി പെരുന്നാൾ ആഘോഷിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിച്ചു.

Eid celebrations Abu Dhabi Police and Civil Defense take security precautions

Next TV

Top Stories










News Roundup






Entertainment News