മസ്‌കത്ത്: (https://gcc.truevisionnews.com/) ഒമാൻ വഖഫ്- മതകാര്യ മന്ത്രാലയം ചെറിയ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു.
അറിയിപ്പു പ്രകാരം, മസ്കത്തിൽ ഈദ് നമസ്കാരം രാവിലെ 6.56നാണ്. തെക്കൻ നഗരമായ സലാലയിൽ 7.13, സൂർ- 6.51, നിസ്‍വ-6.59 എന്നീ സമയങ്ങളാണ് നിശ്ചയിച്ചത്. ദൂരപ്രദേശമായ മസ്യൂനയിൽ 7.19നാണ് ഈദ് നമസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈ വർഷത്തെ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച (മാർച്ച് 20) ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കാനാണ് തീരുമാനം. യു എ ഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ.
Ministry of Waqf and Religious Affairs announces Eid prayer times

























.jpeg)

.jpeg)





