റിയാദിൽ വരുംദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാനിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷകർ

റിയാദിൽ വരുംദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാനിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷകർ
Mar 18, 2026 03:39 PM | By Anusree vc

റിയാദ്: (moviemax.in) റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. റിയാദ് പ്രവിശ്യയിൽ ബുധനാഴ്ച മുതൽ മാർച്ച് 23 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

പ്രത്യേകിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിൽ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കൊപ്പം ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

റിയാദ് നഗരം, അൽ ദലം, അൽ മുസാഹ്മിയ, ദിർമ, മറാത്ത്, ഷഖ്‌റ, അൽ ഗാത്, അൽ സുൽഫി, അൽ മജ്മഅ, താദിഖ്, ഹുറൈംല, ദറഇയ, റുമാഹ്, അഫീഫ്, ദവാദ്മി, അൽ ഖുവയ്യ, അൽ റൈൻ, ഹവ്ത ബാനി തമീം, അൽ ഹരീഖ്, അൽ ഖർജ് തുടങ്ങിയ പ്രദേശങ്ങളെയാണ് പ്രധാനമായും മഴ ബാധിക്കുക.

കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് നിർദ്ദേദേശിച്ചു. സുരക്ഷ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മഴയുള്ള സമയങ്ങളിൽ വെള്ളക്കെട്ടുകൾ ഉള്ള സ്ഥലങ്ങളിൽനിന്നും മറ്റും വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഈ മഴ രാജ്യത്തിന് അനുഗ്രഹമാകട്ടെ എന്ന് ആശംസിച്ച സിവിൽ ഡിഫൻസ്, പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി പൂർണ സഹകരണം ഉറപ്പാക്കണമെന്നും വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

Heavy rain expected in Riyadh in the coming days; Meteorologists issue warning

Next TV

Related Stories
സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യത; ഈദ് നിസ്കാരം പള്ളികളിൽ നടത്താൻ നിർദ്ദേശം

Mar 18, 2026 03:34 PM

സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യത; ഈദ് നിസ്കാരം പള്ളികളിൽ നടത്താൻ നിർദ്ദേശം

സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യത; ഈദ് നിസ്കാരം പള്ളികളിൽ നടത്താൻ...

Read More >>
യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Mar 18, 2026 03:27 PM

യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ...

Read More >>
ആക്രമണത്തെ നേരിടാൻ സജ്ജം; സുരക്ഷാ കരുത്ത് വ്യക്തമാക്കി യുഎഇ പ്രതിരോധ മന്ത്രാലയം

Mar 18, 2026 02:51 PM

ആക്രമണത്തെ നേരിടാൻ സജ്ജം; സുരക്ഷാ കരുത്ത് വ്യക്തമാക്കി യുഎഇ പ്രതിരോധ മന്ത്രാലയം

ആക്രമണത്തെ നേരിടാൻ സജ്ജം; സുരക്ഷാ കരുത്ത് വ്യക്തമാക്കി യുഎഇ പ്രതിരോധ...

Read More >>
ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങി; കുവൈറ്റിൽ അഞ്ച് ജീവനക്കാർക്ക് കോടതി ശിക്ഷ വിധിച്ചു

Mar 18, 2026 02:44 PM

ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങി; കുവൈറ്റിൽ അഞ്ച് ജീവനക്കാർക്ക് കോടതി ശിക്ഷ വിധിച്ചു

ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങി,കുവൈറ്റിൽ അഞ്ച് ജീവനക്കാർക്ക് കോടതി ശിക്ഷ...

Read More >>
പശ്ചിമേഷ്യന്‍ സംഘര്‍ഷം; ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ

Mar 18, 2026 02:13 PM

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ

പശ്ചിമേഷ്യന്‍ സംഘര്‍ഷം, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട്...

Read More >>
യുഎഇയിൽ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു; ഇത്തവണ ഈദ്ഗാഹുകൾ പള്ളികളിൽ മാത്രം

Mar 18, 2026 02:02 PM

യുഎഇയിൽ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു; ഇത്തവണ ഈദ്ഗാഹുകൾ പള്ളികളിൽ മാത്രം

യുഎഇയിൽ പെരുന്നാൾ നമസ്‌കാര സമയം പ്രഖ്യാപിച്ചു, ഈദ്ഗാഹുകൾ...

Read More >>
Top Stories