---
title: "പെരുന്നാൾ അവധി; റിയാദിൽ പൊതുഗതാഗത സേവനങ്ങളുടെ പ്രവർത്തന സമയം ക്രമീകരിച്ചു"
english_title: "Riyadh adjusts operating hours of public transport services"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348623/riyadh-adjusts-operating-hours-of-public-transport-services"
published_at: "2026-03-19T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbcb7e5f4bb_riyadh.jpg"
keywords: []
---

# പെരുന്നാൾ അവധി; റിയാദിൽ പൊതുഗതാഗത സേവനങ്ങളുടെ പ്രവർത്തന സമയം ക്രമീകരിച്ചു

> **Lead Summary:** **റിയാദ്: [ ** ഈദുൽ ഫിത്ർ പെരുന്നാൾ അവധിക്കാലത്ത് റിയാദിൽ പൊതുഗതാഗത സേവനങ്ങളുടെ പ്രവർത്തന സമയം റിയാദ് സിറ്റി റോയൽ കമ്മീഷൻ ക്രമീകരിച്ചു. പെരുന്നാൾ അവധിയോടനുബന്ധിച്ചുണ്ടാകുന്ന തിരക്കുകൾ കണക്കിലെടുത്താണ് പൊതുജനങ്ങൾക്ക് യാത്രകൾ കൂടുതൽ സുഗമമാകും വിധത്തിൽ മെട്രോ, ബസ് സർവീസുകളുടെ സമയം പുനഃക്രമീകരിച്ചിരിക്കുന്നത്.

## Article Content

**റിയാദ്: [ ** ഈദുൽ ഫിത്ർ പെരുന്നാൾ അവധിക്കാലത്ത് റിയാദിൽ പൊതുഗതാഗത സേവനങ്ങളുടെ പ്രവർത്തന സമയം റിയാദ് സിറ്റി റോയൽ കമ്മീഷൻ ക്രമീകരിച്ചു. പെരുന്നാൾ അവധിയോടനുബന്ധിച്ചുണ്ടാകുന്ന തിരക്കുകൾ കണക്കിലെടുത്താണ് പൊതുജനങ്ങൾക്ക് യാത്രകൾ കൂടുതൽ സുഗമമാകും വിധത്തിൽ മെട്രോ, ബസ് സർവീസുകളുടെ സമയം പുനഃക്രമീകരിച്ചിരിക്കുന്നത്.

മാർച്ച് 20 മുതൽ 23 വരെയുള്ള കാലയളവിൽ രാവിലെ 11 മുതൽ അർധരാത്രി 12 മണി വരെ റിയാദ് ട്രെയിൻ സർവീസ് നടത്തുമെന്ന് അതോറിറ്റി വിശദീകരിച്ചു. ഇത് ഈദ് അവധിക്കാലത്ത് വ്യത്യസ്ത യാത്രാ സമയങ്ങളിൽ സർവീസ് ലഭ്യമാക്കുന്നതാണ്. മാർച്ച് 20 ന് രാവിലെ 6:30 മുതൽ അർധരാത്രി 12 മണി വരെ റിയാദ് ബസുകൾ സർവീസ് നടത്തുമെന്നും മാർച്ച് 21 മുതൽ 23 വരെയുള്ള കാലയളവിൽ രാവിലെ 5 മുതൽ അർധരാത്രി 12 വരെ പ്രവർത്തന സമയം ദീർഘിപ്പിക്കുന്നുണ്ടെന്നും അറിയിച്ചു.

മാർച്ച് 20 മുതൽ 23 വരെ രാവിലെ 10:30 മുതൽ അർധരാത്രി കഴിഞ്ഞ് 12:30 വരെ ഓൺ-ഡിമാൻഡ് ബസ് സർവീസ് പ്രവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348623/riyadh-adjusts-operating-hours-of-public-transport-services)