ഫുജൈറ: (gcc.truevisionnews.com) യുഎഇയിലെ ഫുജൈറയില്‍ വാഹനാപകടത്തില്‍ സ്വദേശി യാത്രക്കാരന് ദാരുണാന്ത്യം. മോട്ടോര്‍സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന31കാരനാണ് ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ മരിച്ചത്.
ഫുജൈറയിലെ അല്‍ മസല്ലാത്ത് ബീച്ച് സ്ട്രീറ്റിലാണ് അപകടം ഉണ്ടായത്. മോട്ടോര്‍ സൈക്കിളും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
സംഭവം അന്വേഷിക്കാൻ കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പൊലീസ് അറിയിച്ചു.
#Local #youth #dies #UAE #vehiclecollision