അല്‍ഐന്‍: (gcc.truevisionnews.com) റോഡപകടത്തിൽ പരിക്കേറ്റ യുവാവിന് 30,000 ദിര്‍ഹം നഷ്ടപരിഹാരം വിധിച്ച് അല്‍ഐന്‍ കോടതി. അപകടത്തിനു കാരണക്കാരനായ മറ്റൊരു യുവാവാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്.
യുവാവിന്റെ തലയുടെ വലതുവശത്താണ് മുറിപ്പാടുണ്ടായത്. ഇതുമൂലം നേരിടുന്ന മാനസിക വേദനക്ക് പരിഹാരമായാണ് അല്‍ഐന്‍ കോടതി നഷ്ടപരിഹാരം അനുവദിച്ചത്.
അമ്പതിനായിരം ദിര്‍ഹം നഷ്ടപരിഹാരവും കോടതിച്ചെലവും ആവശ്യപ്പെട്ടായിരുന്നു അപകടത്തില്‍ പരിക്കേറ്റ യുവാവ് കോടതിയെ സമീപിച്ചത്. കോടതി യുവാവിന്റെ അവസ്ഥ പരിശോധിക്കുന്നതിന് ഫോറന്‍സിക് ഫിസിഷ്യനെ നിയോഗിച്ചിരുന്നു.
യുവാവിന് ശസ്ത്രക്രിയ വേണ്ടതുണ്ടെന്നും ഇതിനു ശേഷം മാസങ്ങളോളം തെറപ്പി വേണ്ടിവരുമെന്നും ഫിസിഷ്യന്‍ കോടതിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് പരാതിക്കാരന്റെ മാനസിക, ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് നഷ്ടപരിഹാരം നല്കാന് എതിര്‍ഭാഗത്തിന് നിര്‍ദേശം നല്‍കിയത്.
#AlAin #Court #awards #compensation #youngman #injured #roadaccident