Featured

ഒമാനില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

News |
Mar 23, 2025 09:27 PM

മസ്കറ്റ്: (gcc.truevisionnews.com)  ഒമാനില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്. മാർച്ച്‌ 30ന് (ഞായർ) ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ ഒന്നുവരെയായിരിക്കും അവധി. ബുധനാഴ്ച മുതൽ പ്രവൃത്തി ദിവസം ആരംഭിക്കും. വാരാന്ത്യദിനങ്ങളുപ്പടെ അഞ്ച് ദിവസം ലഭിക്കും.

മാർച്ച്‌ 31ന് ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ 3 വരെയായിരിക്കും അവധി. നീണ്ട അവധിക്ക് ശേഷം ഏപ്രിൽ ആറിന് പ്രവൃത്തി ദിവസങ്ങൾ പുനരാരംഭിക്കും. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവധി ബാധകം ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.


#Oman #declares #short #Eid #holiday

Next TV

Top Stories










Entertainment News