Featured

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്‌ക്കരിച്ചു

News |
Mar 23, 2025 05:05 PM

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കാതലായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്‌കരിച്ചു. പുതിയ നിയമം അനുസരിച്ച്, വിദേശികള്‍ക്ക് ഇനി മുതല്‍ ഡ്രൈവിങ് ലൈസന്‍സ് അഞ്ച് വര്‍ഷത്തേക്ക് ലഭ്യമാകും.

നിലവിൽ ഇത് മൂന്ന് വർഷമായിരുന്നു. കുവൈത്ത് സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും 15 വർഷത്തേക്കാണ് ലൈസൻസ് ലഭിക്കുക. പൗരത്വമില്ലാത്തവർക്ക് അധികൃതർ നൽകുന്ന താമസ രേഖയുടെ കാലാവധി അനുസരിച്ചാകും ലൈസൻസ് പുതുക്കി നൽകുക.

1976ലെ ഗതാഗത നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ ഭേദഗതി ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹെവി വെഹിക്കിൾസ് കാറ്റഗറി

∙കാറ്റഗറി-എ: 25ല്‍ അധികം യാത്രക്കാരുമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്, ലോക്കോമോട്ടീവ്, 8 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ട്രെയിലർ - സെമി ട്രെയിലർ, അപകട സാധ്യതയുള്ള വസ്തുക്കൾ കൊണ്ടു പോകുന്ന വാഹനം, ഡ്രൈവിങ് ലൈസന്‍സ് പഠിപ്പിക്കാനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍.

∙ കാറ്റഗറി-ബി: 7 മുതൽ 25 വരെ യാത്രക്കാരെ കൊണ്ടുപോവുന്ന വാഹനം, 2 മുതൽ 8 ടൺ വരെ ചരക്ക് ഉൾക്കൊള്ളുന്ന വാഹനങ്ങൾ തുടങ്ങിയവ ഉള്‍പ്പെടും.

ഈ രണ്ട് കാറ്റഗറികളിലും വിദേശികൾക്ക് ലൈസൻസ് അഞ്ച് വർഷത്തേക്കാണ് ലഭിക്കുക. കുവൈത്ത് സ്വദേശികൾക്ക് 15 വർഷത്തേക്കാണ്. പൗരത്വരഹിതരരുടെ രേഖയുടെ കാലാവധി അനുസരിച്ചാവും നൽകുക.

കാറ്റഗറി ബി ലൈസൻസ് ഉടമകൾക്ക് കാറ്റഗറി എ വാഹനങ്ങൾ ഓടിക്കാൻ അനുവാദമില്ല. കൂടാതെ ഇൻഡസ്ട്രിയൽ, അഗ്രികൾച്ചറൽ, കൺസ്ട്രക്ഷൻ വിഭാഗത്തിൽപ്പെട്ടവർക്കും മോട്ടർസൈക്കിൾ ലൈസൻസിന് അർഹതയുള്ള വിദേശികൾക്കും അഞ്ചുവർഷമാണ് കാലാവധി.




#Kuwait #revises #expatriate #drivinglicense #law

Next TV

Top Stories










News Roundup