Feb 13, 2025 08:59 AM

(gcc.truevisionnews.com) സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി ഇന്നും റിയാദ്കോടതി പരിഗണിക്കും. ഏഴാം തവണയും മോചന ഹർജിയിലെ വിധി മാറ്റിവെക്കുകയായിരുന്നു.

കേസ് പരി​ഗണിച്ച ഡിവിഷൻ ബഞ്ച് വിധി പറയുന്നത് മാറ്റി വെച്ചത്. അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാൽ കഴിഞ്ഞ തവണയും അത് ഉണ്ടായില്ല.

സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസിൽ വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദിയാധനം കൈപ്പറ്റി കുടുംബം മാപ്പ് നൽകിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്.

കുടുംബം മാപ്പ് നൽകി കഴിഞ്ഞാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള നടപടിക്രമം പൂർത്തിയാക്കി മോചനം അനുവദിക്കുകയാണ് പതിവ്. എന്നാൽ

റഹീമിന്റെ കേസിൽ പതിവില്ലാത്ത കാലതാമസമാണ് ഉണ്ടാകുന്നത്. കാരണം നിയമസഹായസമിതിക്കൊ അഭിഭാഷകർക്കൊ വ്യക്തമായിട്ടില്ല.

2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതകകേസിൽ അകപ്പെട്ട് റഹീം ജയിലാകുന്നത്. റഹിമിൻ്റെ മോചനത്തിനാി കണ്ണീരോടെ കാത്ത് നിൽക്കുകയാണ് പ്രായമായ ഉമ്മയും കുടുംബവും.

#Kerala #waiting #return #Riyadhcourt #consider #AbdulRahim #release #plea #today

Next TV

Top Stories