Mar 13, 2025 02:24 PM

റിയാദ്: (gcc.truevisionnews.com) ഇത്തവണത്തെ ഹജ്ജ് സീസണിൽ തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം.

തീർത്ഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രത്യേക എമർജൻസി നമ്പറുകൾ പ്രഖ്യാപിച്ചു. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നൽകാനുള്ള സന്നദ്ധതയും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

1996 എന്ന നമ്പറിൽ ഡയൽ ചെയ്ത് ഹോളി മോസ്ക് ​ഗസ്റ്റ് കെയർ സെൻ്ററുമായി ബന്ധപ്പെടാവുന്നതാണ്. ആരോ​ഗ്യ അത്യാഹിത കേസുകൾ കൈകാര്യം ചെയ്യുന്നതിന് 977 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. സുരക്ഷാ അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പറിലും മന്ത്രാലയം നൽകുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 937 എന്ന നമ്പറിലും ബന്ധപ്പെടാം.

തീർത്ഥാടകർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാനാണ് ഈ നമ്പറുകൾ. തീർത്ഥാടകർക്ക് ആരോ​ഗ്യം, സുരക്ഷ, ഭരണപരമായ സേവനങ്ങൾ എന്നിവ നൽകുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

#SaudiArabia #provides #security #facilities #Hajjpilgrims #announces #emergency #numbers

Next TV

Top Stories










News Roundup