ജിദ്ദ: (gcc.truevisionnews.com) റംല ബീവി (75) ജിദ്ദയിൽ അന്തരിച്ചു. ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം നാസിമുദ്ദീൻ മണനാക്കിന്റെ അമ്മയാണ്.
ജിദ്ദയിൽ താമസിക്കുന്ന നാസിമുദ്ദീനൊപ്പമായിരുന്നു റംല ബീവി കഴിഞ്ഞിരുന്നത്. ഇന്നലെ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ജാമിഅ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
നാട്ടിൽ നിന്ന് മകൻ എത്തിയശേഷം റംല ബീവിയുടെ കബറടക്കം ജിദ്ദയിൽ നടത്തും.
#Expatriate #Malayali #passesaway #Jeddah