Featured

സൗദി അറേബ്യയിൽ തീപിടിത്തം, രണ്ട് പേർക്ക് പരിക്ക്

News |
Mar 13, 2025 11:14 AM

ബുറൈദ: സൗദി അറേബ്യയിൽ തീപിടിത്തം. അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിലാണ് തീപിടിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോൺട്രി ഷോപ്പിലെ സ്റ്റീം ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തിന്റെ മുൻഭാ​ഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ കൂടുതൽ പടരുന്നതിന് മുൻപ് നിയന്ത്രണ വിധേയമാക്കിയതായും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.


#Fire #breaks #out #SaudiArabia #two #injured

Next TV

Top Stories