മനാമ: (gcc.truevisionnews.com) ബഹ്റൈനിൽ അനധികൃതമായി വൈദ്യുതി ഉപയോഗിച്ച കച്ചവടക്കാരന് തടവുശിക്ഷ വിധിച്ചതായി കാപിറ്റൽ മുനിസിപ്പാലിറ്റി അറിയിച്ചു. മനാമ സെൻട്രൽ മാർക്കറ്റിലെ ജീവനക്കാരനെയാണ് മൂന്നു മാസത്തെ തടവിന് വിധിച്ചിരിക്കുന്നത്.
നിയമവിരുദ്ധമായി ഇലക്ട്രിക് കണക്ഷനുകൾ സ്ഥാപിച്ച് വൈദ്യുതി മോഷ്ടിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈ ക്രിമിനൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അധികൃതർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
തുടർന്ന് പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ അധികൃതർ എടുത്തുപറഞ്ഞു.
കൂടാതെ, എല്ലാ കച്ചവടക്കാരും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും നിയമങ്ങൾ പാലിക്കാൻ നിർബന്ധിതരാണെന്നും അധികൃതർ അറിയിച്ചു.
#Bahrain #businessman #sentenced #three #months #prison #stealingelectricity