ദുബൈ: (gcc.truevisionnews.com) അത്യാകർഷണമായ ആകാശ വിസ്മയത്തിന് സാക്ഷിയാകാൻ ലോകം ഒരുങ്ങുകയാണ്. മാർച്ച് 14ന് ആകാശത്ത് 'രക്ത ചന്ദ്രന്‍' അഥവാ 'ബ്ലഡ് മൂണ്‍' ദൃശ്യമാകും. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബം കാണാൻ ലോകം മുഴുവനും കാത്തിരിക്കുകയാണ്.
നിർഭാഗ്യവശാൽ യുഎഇയിലെ താമസക്കാർക്ക് ബ്ലഡ് മൂണ്‍ പ്രതിഭാസം നേരിട്ട് കാണാൻ കഴിയില്ലെന്നാണ് ദുബൈ അസ്ട്രോണമി ഗ്രൂപ്പ് അറിയിച്ചത്. എന്നാൽ, ടൈം ആൻഡ് ഡേറ്റ് യുട്യൂബ് ചാനലിന്റെ ലൈവ് ബ്രോഡ്കാസ്റ്റ് വഴി ആകാശ നിരീക്ഷകർക്ക് അത്ഭുത പ്രതിഭാസം കാണാവുന്നതാണ്.
വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ജനങ്ങൾക്ക് ഈ പ്രതിഭാസത്തിന്‍റെ ഏറ്റവും മികച്ച കാഴ്ച കാണാൻ സാധിക്കും. നാസയുടെ അഭിപ്രായത്തിൽ, പടിഞ്ഞാറൻ അർദ്ധഗോളത്തിലെ മറ്റ് ചില പ്രദേശങ്ങളിലും തെളിഞ്ഞ ആകാശത്ത് ചന്ദ്രഗ്രഹണം ദൃശ്യമാകും.
2022 നവംബറിന് ശേഷമുള്ള ആദ്യ ബ്ലഡ് മൂണാണ് വരാനിരിക്കുന്ന ചന്ദ്രഗ്രഹണം.
എങ്കിലും, ആഗോള ജനസംഖ്യയുടെ 13 ശതമാനം പേർക്ക് മാത്രമേ ഈ ഗ്രഹണം കാണാൻ കഴിയൂ. ഓസ്‌ട്രേലിയ, യൂറോപ്പ്, ആഫ്രിക്കയുടെ ഭൂരിഭാഗവും, വടക്കൻ, തെക്കേ അമേരിക്ക, പസഫിക്, അറ്റ്ലാന്റിക് ആർട്ടിക് സമുദ്രം, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ നഗരങ്ങളിൽ ഇത് കാണപ്പെടും.
#Dubai #AstronomyGroup #says #BloodMoon #not #visible #UAE