കുവൈത്ത് സിറ്റി: (gcc.truevisionnews.com) അറസ്റ്റ് ചെയ്യുന്നതിനിടെ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർക്ക് നേരെ തോക്ക് ചൂണ്ടിയ കേസിൽ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ കസ്റ്റംസിലെ ഇൻസ്‌പെക്ടറെയും ബിദൂനി മയക്കുമരുന്ന് വ്യാപാരിയെയും കുവൈത്തിൽ ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
കബദിലാണ് സംഭവം ഉണ്ടായത്. അതേസമയം, 27 കിലോഗ്രാം ഹാഷിഷും മദ്യവും കടത്തിയതിനും സൈക്കോട്രോപിക് ലഹരിവസ്തുക്കൾ ഉപയോഗിച്ചതിനും ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വച്ചതിനും സിറിയൻ പ്രവാസിയെ കോടതി 17 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.
#Pointed #gun #officers #arrest #Customs #inspector #gets #life #sentence #Kuwait