മസ്‌കത്ത്: (gcc.truevisionnews.com) കോഴിക്കോട് ഓമശ്ശേരിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് പ്രവാസി മലയാളിയായ കൊടുങ്ങല്ലൂര്‍ സ്വദേശി മരിച്ചു. അഴീക്കോട് മേനോന്‍ ബസാറിന് പടിഞ്ഞാറ് വശം മദീന നഗറില്‍ ഒറ്റത്തൈക്കല്‍ ഷംജീര്‍ (36) ആണ് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മസ്‌കത്ത് റൂവിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന ഷംജീര്‍ കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടിലെത്തിയത്. ഓമശ്ശേരിയിലുള്ള സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാനാണ് കോഴിക്കോട് എത്തിയത്.
താമസസ്ഥലത്തേക്ക് പോകാനായി കാര്‍ എടുക്കാന്‍ എളുപ്പവഴിയിലൂടെ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുിന്നു. ഫയര്‍ഫോഴ്‌സ് എത്തി ജംഷീറിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: അബ്ദുല്‍ റഷീദ്. ഭാര്യ: നുസ്ര ഷംജീര്‍. മക്കള്‍: നാസര്‍ അമന്‍, ഷാസി അമന്‍.
#expatriate #home #Oman #holiday #well #died