മനാമ: (gcc.truevisionnews.com) ഹൃദയാഘാതത്തെത്തുടർന്ന് തൃശൂർ പൂത്തൂർ കൈപറമ്പ് കാരണാട്ട് വീട്ടിൽ സദാനന്ദൻ (49) അന്തരിച്ചു.
ട്രക്ക് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ.
പിതാവ്: മാധവൻ, മാതാവ്: അമ്മു, ഭാര്യ : പ്രഭീര. മക്കൾ : നക്ഷത്ര, നൃത്ത. സദാനന്ദന്റെ രണ്ടു സഹോദരന്മാർ സന്തോഷ്, സത്യൻ എന്നിവർ ബഹ്റൈനിലുണ്ട്.
നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സാമൂഹികപ്രവർത്തകരായ അമൽദേവ്, ഗഫൂർ ഉണ്ണികുളം എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.
#heartattack #Expatriate #Malayali #passedaway #Bahrain