അബൂദബി: (gcc.truevisionnews.com) 22ാമത് അബൂദബി ഫെസ്റ്റിവല്‍ ഫെബ്രുവരി ഏഴിന് അരങ്ങേറും.
ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാന്റെയും എമിറേറ്റ്സ് റെഡ് ക്രസന്റ് വനിതാവിഭാഗം ചെയര്‍മാന്റെ അസിസ്റ്റന്റ് ശൈഖ ശംസ ബിന്ത് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല് നഹ്യാന്റെയും രക്ഷാകര്ത്വത്തില് അബൂദബി മ്യൂസിക് ആന്‍ഡ് ആര്‍ട്ട് ഫൗണ്ടേഷന് ആണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
‘അബൂദബി- മൈത്രിയുടെ ലോകം’ എന്നതാണ് പരിപാടിയുടെ പ്രമേയം. ജപ്പാനാണ് ഇത്തവണത്തെ അതിഥി രാഷ്ട്രം.
കലാപരമായ സര്‍ഗാത്മകതയും സാംസ്കാരിക വൈവിധ്യവും കൂട്ടിയിണക്കി രാജ്യങ്ങള്‍ക്കിടയിലെ സാംസ്കാരിക പാലമായി മാറുന്നതിനും യു.എ.ഇയുടെ സാംസ്കാരിക കേന്ദ്രം ഉയര്‍ത്തിക്കാട്ടുന്നതിനുമുള്ള മുന്‍നിര പ്ലാറ്റ്ഫോം എന്ന പദവി ഊട്ടിയുറപ്പിക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.
#AbuDhabiFestival #February