#jeddahuniversity | വിദ്യാർഥികൾക്ക് സൗദി ദേശീയ വസ്ത്രം നിർബന്ധമാക്കി ജിദ്ദ യൂണിവേഴ്സിറ്റി

#jeddahuniversity | വിദ്യാർഥികൾക്ക് സൗദി ദേശീയ വസ്ത്രം നിർബന്ധമാക്കി ജിദ്ദ യൂണിവേഴ്സിറ്റി
Aug 19, 2024 04:24 PM | By Jain Rosviya

ജിദ്ദ: (gcc.truevisionnews.com)പുതിയ അധ്യയന വർഷത്തിൽ ക്യാംപസിലേക്ക് വരുന്ന മുഴുവൻ സൗദി സ്വദേശി വിദ്യാർഥികളോട് സൗദി ദേശീയ വസ്ത്രം ധരിച്ചു മാത്രമേ പഠനത്തിന് എത്താവൂ എന്ന് ജിദ്ദ യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടു.

ദേശീയ സ്വത്വം അഭിമാനകരമായി ഉയർത്തുന്നതിനും ദേശീയ അടയാളങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഔദ്യോഗിക നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ഈ അഭ്യർഥനയെന്ന് യൂണിവേഴ്സിറ്റിയുടെ എക്സ് പ്ലാറ്റ്ഫോമിലെ പ്രസ്താവനയിൽ അറിയിച്ചു.

വിദ്യാർഥിനികൾ അബായയും ശിരോവസ്ത്രവും ധരിക്കണമെന്നും, സൗദി ആൺകുട്ടികൾ സൗദിയുടെ ഔദ്യോഗിക ദേശീയ വസ്ത്രം ഷെമാഗ്, തോബ് എന്നിവ ധരിക്കാനും സർവ്വകലാശാലയുടെ അഭ്യർത്ഥനയിൽ വ്യക്തമാക്കി.

വിദ്യാർഥിനികൾ മാന്യമായ വസ്ത്ര ധാരണത്തോടൊപ്പം സൗന്ദര്യവർധക വസ്തുക്കൾ അമിതമായി ഉപയോഗിച്ചു കോളജിലേക്ക് വരാൻ പാടില്ലെന്നും, ക്ലാസ് റൂമുകളിലും സർവ്വകലാശാലയുടെ പരിപാടികളിലും ആസ്ഥാനത്തും വിവിധ കേന്ദ്രങ്ങളിലും ശാഖകളിലുമൊക്കെ ഈ നിർദ്ദേശം പാലിക്കണമെന്നും യൂണിവേഴ്സിറ്റി വിദ്യാർഥി സമൂഹത്തോട് ആഹ്വാനം ചെയ്തു.

സർക്കുലർ അനുസരിക്കാത്ത ആൺകുട്ടികളെയും വനിതകളെയും സർവകലാശാല ക്യാംപസിലും ക്ലാസ് മുറികളിലും സർവ്വകലാശാലയിലെ പരിപാടികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് തടയുമെന്നും സർവകലാശാലയുടെ വിവിധ വകുപ്പുകളും വിഭാഗങ്ങളും സന്ദർശിക്കാൻ അനുവദിക്കുന്നതല്ലെന്നും സർവകലാശാല സ്ഥിരീകരിച്ചു.

#jeddah #university #says #students #mus #wear #saudi #national #dress

Next TV

Related Stories
റോഡ് സുരക്ഷ; ബസ് ഡ്രൈവർമാർക്ക് ദുബൈ പൊലീസ് പരിശീലനം

Dec 11, 2025 10:42 AM

റോഡ് സുരക്ഷ; ബസ് ഡ്രൈവർമാർക്ക് ദുബൈ പൊലീസ് പരിശീലനം

റോഡ് സുരക്ഷ, ബസ് ഡ്രൈവർമാർക്ക് പരിശീലനം, ദുബൈ പൊലീസ്...

Read More >>
റിയാദ് - ദോഹ അതിവേ​ഗ ഇലക്ട്രിക് ട്രെയിൻ വരുന്നു; സൗദി കിരീടാവകാശി- ഖത്തർ അമീർ കൂടിക്കാഴ്ചയിലാണ് ധാരണ

Dec 9, 2025 01:02 PM

റിയാദ് - ദോഹ അതിവേ​ഗ ഇലക്ട്രിക് ട്രെയിൻ വരുന്നു; സൗദി കിരീടാവകാശി- ഖത്തർ അമീർ കൂടിക്കാഴ്ചയിലാണ് ധാരണ

റിയാദ് - ദോഹ അതിവേ​ഗ ഇലക്ട്രിക് ട്രെയിൻ, സൗദി കിരീടാവകാശി- ഖത്തർ അമീർ കൂടിക്കാഴ്ചയിലാണ്...

Read More >>
മനാമയിൽ  ഒൻപതാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം

Dec 4, 2025 03:29 PM

മനാമയിൽ ഒൻപതാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം

ഒൻപതാമത് ബി.കെ.എസ്-ഡി.സി. അന്താരാഷ്ട്ര പുസ്തകോത്സവത്തിനു ...

Read More >>
Top Stories










News Roundup