Dec 13, 2025 12:52 PM

അബുദാബി: ( gcc.truevisionnews.com )ഇന്ന് മുതൽ 19 വരെ ഉപരിതലത്തിലും ഉയർന്ന അന്തരീക്ഷത്തിലുമുള്ള ന്യൂനമർദ്ദ സ്വാധീനത്താൽ യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. പലയിടത്തും താപനില കുറയുകയും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ദ്വീപുകൾ, തീരപ്രദേശങ്ങൾ, വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴ ചിലപ്പോൾ ശക്തമായേക്കാം.

നാളെ(14) ഏറ്റവും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്. രാജ്യത്ത് മൊത്തത്തിൽ തണുപ്പ് കൂടും. താപനില ഏറ്റവും കുറഞ്ഞ് 12°സെൽഷ്യസിനും 13°സെൽഷ്യസിനും ഇടയിലേക്ക് എത്താൻ സാധ്യതയുണ്ട്. അബുദാബിയിൽ 20°സെൽഷ്യസ് വരെ കുറയും. ദുബായിലും അബുദാബിയിലും കൂടിയ താപനില 29°സെൽഷ്യസ് വരെയായിരിക്കും. തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് കാറ്റ് മാറിയേക്കാം. കാറ്റിന്റെ വേഗം ചിലപ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വരെ എത്തിയേക്കാം. കാറ്റ് ശക്തമാകുമ്പോൾ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചാപരിധി കുറയാൻ സാധ്യതയുണ്ട്.

അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടൽ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണം. ഒമാൻ കടലിൽ സാധാരണ നിലയായിരിക്കും. അസ്ഥിരമായ ഈ കാലാവസ്ഥയിൽ പൊതുജനങ്ങളും വാഹനമോടിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിക്കുന്നു.

Temperatures to drop in UAE Chance of rain motorists warned of caution

Next TV

Top Stories










News Roundup