മനാമ: [gcc.truevisionnews.com] സോഷ്യൽ മീഡിയയിൽ നിയമവിരുദ്ധമായ പ്രൊമോഷനൽ ഉള്ളടക്കം പ്രചരിപ്പിച്ചതിനെ തുടർന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗം നടത്തിയ നിരീക്ഷണത്തിനിടെ ഒരു പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ ഉള്ളടക്കം കണ്ടെത്തിയതോടെയാണ് നടപടി ആരംഭിച്ചത്.
വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണ സംഘം തെളിവുകൾ ശേഖരിക്കുകയും പ്രതികളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുന്നു.
സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും ദേശീയ–ധാർമിക ഉത്തരവാദിത്തം വരുതിയിലാക്കേണ്ടതിന്റെ പ്രാധാന്യവും ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.
പൊതുജന ക്രമം ഉറപ്പാക്കാനും സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കാനും ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുർവിനിയോഗത്തിനെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അവർ അഭ്യർത്ഥിച്ചു.
Two arrested for illegal propaganda
































