മനാമ: [gcc.truevisionnews.com] ബഹ്റൈനിലെ അദ്‍ലിയയിൽ കാണാതായിരുന്ന 12 വയസ്സുകാരൻ നഥാൻ ഡെറി സുരക്ഷിതനായി കണ്ടെത്തി. ഏകദേശം 12 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം അദ്‍ലിയയിലെ ഒരു പാർക്കിൽ കളിച്ച ശേഷം വീട്ടിലെത്താതിരുന്നതിനെ തുടർന്ന് കുടുംബം ഉടൻ തെരച്ചിൽ ആരംഭിക്കുകയും പിന്നീട് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകുകയും ചെയ്തു.
കുട്ടി കാണാതായ വിവരം പ്രവാസി മലയാളി സമൂഹത്തിലെയും നാട്ടുകാരുടെയും വാട്ട്സ്ആപ് ഗ്രൂപ്പുകളിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഒടുവിൽ ചൊവ്വാഴ്ച ഉച്ചയോടെ ഖമീസിലെ ഒരു പെട്രോൾ പമ്പിൽ കുട്ടിയെ ഒരു ഫിലിപ്പിനോ പൗരൻ തിരിച്ചറിഞ്ഞു.
അദ്ദേഹം വിവരം നഥാന്റെ പിതാവ് ഡെറി ജോർജിനെ അറിയിക്കുകയും തുടർന്ന് കുടുംബം മകനെ കണ്ടെത്തുകയും ചെയ്തു. മകൻ സുരക്ഷിതനായി തിരികെ ലഭിച്ചതിൽ വലിയ ആശ്വാസമുണ്ടെന്ന് ഡെറി ജോർജ് വ്യക്തമാക്കി.
നഥാൻ ഡെറി ഇന്ത്യൻ സ്കൂൾ ഓഫ് ബഹ്റൈനിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
The child was found


























.jpeg)







