മസ്‌കത്ത്: ( gcc.truevisionnews.com ) മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ അന്തരിച്ചു. തിരൂർ വെളിയങ്ങൽ അബ്ദുറഹിമാൻ (62) ആണ് ബൂ അലിയിൽ മരിച്ചത്. സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. എട്ട് വർഷത്തോളമായി നാട്ടിൽ പോകാതെ ഒമാനിൽ തന്നെ തുടരുകയായിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Expatriate Malayali dies of heart attack in oman


































