അവസാന അവസരം! ഒമാനിലെ പ്രവാസികളുടെ സ്റ്റാറ്റസ് തിരുത്തൽ കാലാവധി ഈ മാസം അവസാനിക്കും

അവസാന അവസരം! ഒമാനിലെ പ്രവാസികളുടെ സ്റ്റാറ്റസ് തിരുത്തൽ കാലാവധി ഈ മാസം അവസാനിക്കും
Dec 10, 2025 02:18 PM | By Kezia Baby

മ​സ്‌​ക​ത്ത്: (https://gcc.truevisionnews.com/) ഒമാനിൽ കഴിയുന്ന പ്രവാസികളുടെ സ്റ്റാറ്റസ് തിരുത്തുന്നതിനും പിഴകളും സാമ്പത്തിക ബാധ്യ തകളും ഒഴിവാക്കുന്നതിനുമുള്ള ഇളവ് കാലാവധി ഡിസംബറോടെ അവസാനിക്കുമെന്ന് തൊഴിൽ മന്ത്രാല യം മുന്നറിയിപ്പ് നൽകി. സമയപരിധിക്കുശേഷം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണക്കില്ലെന്നും മന്ത്രാ ലയം വ്യക്തമാക്കി. ഈ ഇളവുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.

ഇവ പ്രയോജനപ്പെടുത്താൻ ആവ ശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കുന്നതിനായി തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഈ കാ ലാവധി പ്രയോജനം ചെയ്യാമെന്ന് മന്ത്രാലയം പറഞ്ഞു.

ഏഴ് വർഷം കവിയുന്ന കാലഹരണപ്പെട്ട തൊഴിൽ കാർഡുകൾക്കുള്ള പിഴകൾ മുഴുവൻ ഇളവുകൾ പ്രകാ രം റദ്ദാക്കിയിട്ടുണ്ട്. തൊഴിലാളിയുടെ മടക്ക ടിക്കറ്റ് ചെലവുൾപ്പെടെ 2017ലോ അതിന് മുമ്പോ രേഖപ്പെടു ത്തിയിരുന്ന സാമ്പത്തിക ബാധ്യതകളും ഒഴിവാക്കി നൽകും.

കൂടാതെ, 10 വർഷത്തിലധികമായി പ്രവർ ത്തന ക്ഷമമല്ലാത്ത സേവന അപേക്ഷയും സമർപ്പിക്കപ്പെടാതിരുന്ന വർക്ക്കാർഡുകളും റദ്ദാക്കുകയും, കാർഡ് പുതുക്കുകയോ തൊഴിലാളികളെ വിമാനം കയറ്റിവിടുകയോ, സേവനമാറ്റമോ, തൊഴിലാളിയെ കാ ണാതാവുകയോ തുടങ്ങിയ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്‌താൽ കാർഡ് വീണ്ടും സജീവമാക്കാനുള്ള സൗകര്യം നിലനിർത്തുകയും ചെയ്യും.

The status adjustment period for expatriates in Oman will end this month.

Next TV

Related Stories
ദുബൈയിൽ മരണാനന്തര നടപടികൾ എളുപ്പമാക്കാൻ പുതിയ സംവിധാനത്തിന് തുടക്കം

Dec 10, 2025 02:22 PM

ദുബൈയിൽ മരണാനന്തര നടപടികൾ എളുപ്പമാക്കാൻ പുതിയ സംവിധാനത്തിന് തുടക്കം

ദുബൈയിൽ മരണാനന്തര നടപടികൾ എളുപ്പമാക്കാൻ പുതിയ സംവിധാനത്തിന്...

Read More >>
കുവൈത്തിൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

Dec 10, 2025 01:26 PM

കുവൈത്തിൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

കുവൈത്തിൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ...

Read More >>
വൈകിട്ട് ശക്തമാകും..., കു​വൈ​ത്തിൽ വ്യാ​ഴാ​ഴ്ചവ​രെ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യും മ​ഴ​യും തുടരും, മു​ന്ന​റി​യിപ്പുമായി കാ​ലാ​വ​സ്ഥ കേന്ദ്രം

Dec 10, 2025 01:22 PM

വൈകിട്ട് ശക്തമാകും..., കു​വൈ​ത്തിൽ വ്യാ​ഴാ​ഴ്ചവ​രെ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യും മ​ഴ​യും തുടരും, മു​ന്ന​റി​യിപ്പുമായി കാ​ലാ​വ​സ്ഥ കേന്ദ്രം

വൈകിട്ട് ശക്തമാകും, കു​വൈ​ത്തിൽ വ്യാ​ഴാ​ഴ്ചവ​രെ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യും മ​ഴ​യും തുടരും,കാ​ലാ​വ​സ്ഥ...

Read More >>
Top Stories

News Roundup