റിയാദ്: [gcc.truevisionnews.com] സൗദിയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ പണമിടപാട് ഒക്ടോബറിൽ ഗണ്യമായി ഉയർന്നതായി സൗദി സെൻട്രൽ ബാങ്ക് പുറത്തിറക്കിയ കണക്ക് വ്യക്തമാക്കുന്നു. ഒറ്റ മാസത്തിൽ മാത്രം പ്രവാസികൾ രാജ്യത്തിന് പുറത്തേക്ക് അയച്ചത് 1,370 കോടി റിയാൽ ആയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏകദേശം രണ്ട് ശതമാനം വർധനയാണ്. അതേസമയം, സൗദി പൗരന്മാർ ഈ വർഷം ഒക്ടോബറിൽ വിദേശത്തേക്ക് അയച്ചത് 66 ലക്ഷം റിയാൽ.
ഇത് മുൻവർഷത്തെ അപേക്ഷിച്ച് നാലുശതമാനത്തെ ചെറിയ വർധനവാണ്. സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ, പ്രവാസികളുടെ പണംമാറ്റം ഒക്ടോബറിൽ 31.4 കോടി റിയാൽ കൂടുതൽ രേഖപ്പെട്ടു.
Riyal, foreign worker, increase

































