റിയാദ്: ( gcc.truevisionnews.com ) പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു. താനൂർ, പുൽപറമ്പ് സ്വദേശി ചോലക്കം തടത്തിൽ, മുഹമ്മദ് അലി(50) ആണ് മരിച്ചത്. റിയാദ്, അൽ നസീമിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അലിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന അൽ ജസീറ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയെങ്കിലും നില വഷളാവുകയായിരുന്നു.
ചോലക്കം തടത്തിൽ മൂസ, ആയിഷുമ്മു എന്നിവരാണ് മാതാപിതാക്കൾ. ഭാര്യമാർ. ഹാജറ, റംല, മക്കൾ.ഷിബിൽ റഹ്മാൻ,സഹീറ, നസീറ, ജസീറ. നിയമ നടപടികൾ പൂർത്തീകരിക്കുന്നതിനും വീട്ടുകാരുടെ നിർദേശപ്രകാരം മൃതദേഹം റിയാദിൽ കബറടക്കുന്നതിനുമുളള സഹായങ്ങൾക്കുമായി റിയാദ് മലപ്പുറം കെഎംസിസി വെൽഫയർവിങ് രംഗത്തുണ്ട്.
Heart attack Expatriate Malayali passes away in Riyadh

































