മനാമ: [gcc.truevisionnews.com] ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ നടത്തുന്ന ഉംറ സർവീസിന്റെ ഭാഗമായി പുതിയ ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ബഷീർ ഹിശാമി ക്ലാരിയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് മനാമയിൽ നിന്ന് വിശുദ്ധനാടുകളിലേക്കുള്ള യാത്ര ആരംഭിച്ചത്.
ഐ.സി.എഫ് ബഹ്റൈൻ നാഷണൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി, മുസ്‌തഫ ഹാജി കണ്ണപുരം, ഷംസുദ്ദീൻ പൂക്കയിൽ, ഫൈസൽ ചെറുവണ്ണൂർ എന്നിവർ യാത്രയപ്പ് ചടങ്ങിൽ പങ്കെടുത്തു.
ഐ.സി.എഫ് ഉംറ സർവീസിന്റെ കീഴിലുള്ള അടുത്ത സംഘങ്ങൾ ഡിസംബർ 15നും 25നും യാത്ര തിരിക്കുമെന്നാണ് അധികൃതർ അറിയിച്ചു.
Umrah, ICF Bahrain

































