സലാല: ( gcc.truevisionnews.com ) സലാലയിൽ നിന്ന് 400 കിലോമീറ്റർ അകലെ തുംറൈത്തിനും ഹൈമക്കുമിടയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മഖ്ശനിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. രണ്ട് ട്രക്കും ഒരു ഫോർ വീൽ വാഹനവുമാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ ഹൈമ ആശുപത്രിയിലാണുള്ളത്. മരിച്ചവരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
Two dead one injured in Oman vehicle collision fire

































