മസ്കത്ത്: [gcc.truevisionnews.com] ഒമാനിലെ ആകാശത്ത് ശനിയാഴ്‌ച രാത്രി മുതൽ ഞായറാഴ്‌ച പുലർച്ചെ വരെ ജെമിനിഡ് ഉൽക്കാവർഷം കാണാനാകും. മണിക്കൂറിൽ പരമാവധി 120 വരെ ഉൽക്കകൾ ആകാശത്ത് തെളിയുമെന്നാണ് കണക്കാക്കുന്നത്.
ചന്ദ്രൻ ഉദിക്കുന്നതിന് മുമ്പുള്ള സമയമാണ് ഈ അപൂർവ ദൃശ്യങ്ങൾ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമെന്ന് ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ഫൈത്തൺ 3200 എന്ന ഛിന്നഗ്രഹത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിനാലാണ് ജെമിനിഡ് ഉൽക്കാവർഷം ഉണ്ടാകുന്നത്.
വർഷംതോറും നടക്കുന്ന ജ്യോതിശാസ്ത്ര സംഭവങ്ങളിൽ ഏറ്റവും ആകർഷകവും മനോഹരവുമായ ഒന്നാണ് ജെമിനിഡ് ഉൽക്കാവർഷം.
meteor shower

































