---
title: "#freeicecream | ഫ്രീയായി ഐസ്ക്രീം വേണോ? എന്നാല്‍ വിട്ടോ ദുബായ് മെട്രോയിലേക്ക്"
english_title: "#free #ice #cream? #But #left #Dubai #Metro"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218740/free-ice-cream-but-left-dubai-metro"
published_at: "2024-07-10T06:52:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/668de29ece1fd_ice.jpg"
keywords: []
---

# #freeicecream | ഫ്രീയായി ഐസ്ക്രീം വേണോ? എന്നാല്‍ വിട്ടോ ദുബായ് മെട്രോയിലേക്ക്

> **Lead Summary:** ദുബായ്: എമിറേറ്റ്സിലെ മെട്രോ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സൗജന്യ ഐസ്ക്രീം വിതരണം പ്രഖ്യാപിച്ച് ദുബായ് ആർടിഎ.

## Article Content

ദുബായ്: എമിറേറ്റ്സിലെ മെട്രോ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സൗജന്യ ഐസ്ക്രീം വിതരണം പ്രഖ്യാപിച്ച് ദുബായ് ആർടിഎ.

ഇന്നും നാളെയും ദുബായിലെ നാല് മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് സൗജന്യ ഐസ്ക്രീം വിതരണം ചെയ്യുമെന്ന് ​ദുബായ് ആർടിഎ അറിയിച്ചു. സമൂഹമമാധ്യമമായ എക്സിലൂടെയാണ് വിവരം പങ്കുവെച്ചത്.

ഇന്ന് ( ജൂലൈ 10) മഷ്റെക്ക്, ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനിലും രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ സൗജന്യ ഐസ്ക്രീം വിതരണം നടത്തും.

ഇക്വിറ്റി, ഓൺപാസീവ് മെട്രോ സ്റ്റേഷമുകളിൽ ജൂലൈ 11 വ്യാഴാഴ്ച്ച രാവിലെ 11 മണിയ്ക്കും ഉച്ചയ്ക്ക് 1 മണിയ്ക്കും ഇടയിലായിരിക്കും സൗജന്യ ഐസ്ക്രീം ലഭിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218740/free-ice-cream-but-left-dubai-metro)