#death | യാംബുവിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

#death | യാംബുവിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു
May 24, 2024 08:14 PM | By Athira V

യാംബു: സൗദി യാംബുവിലെ മുൻ പ്രവാസിയായിരുന്ന തിരുവനന്തപുരം കവടിയാർ സ്വദേശി സൈനുദ്ദീൻ മുഹമ്മദ് ഫാസിൽ (68) നാട്ടിൽ അന്തരിച്ചു. 1984 മുതൽ 2005 വരെ യാംബു റോയൽ കമീഷനിലെ അമേരിക്കൻ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു.

ബ്രാഞ്ച് മാനേജർ ആയി വിരമിച്ചാണ് വർഷങ്ങൾക്കു മുമ്പ് നാട്ടിലേക്ക് മടങ്ങിയത്. ജിദ്ദയിലും കുറച്ച് കാലം ബാങ്കിൽ സേവനം ചെയ്തിരുന്നു. നാട്ടിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ മരിച്ചത്.

യാംബുവിൽ ജോലി ചെയ്തിരുന്ന ആദ്യകാലത്ത് പൊതുകാര്യങ്ങളിലും സംസ്‌കാരിക, കലാ രംഗത്തും സജീവമായിരുന്നു. പരിമിതമായ മലയാളികൾ മാത്രമുണ്ടായിരുന്ന ആദ്യ കാലത്ത് യാംബുവിൽ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു.

പിതാവ്: പരേതനായ സൈനുദ്ദീൻ ഹാജി, മാതാവ് പരേതയായ ആസുമാ ബീവി. ഭാര്യ: മുംതാസ് ബീഗം, മക്കൾ: മുഹമ്മദ് ഫയാസ് (യു.കെ), ഫാദിയ (മസ്‌കത്ത്). മരുമക്കൾ: ജസീം, ആമിന. സഹോദരങ്ങൾ: ഷാജഹാൻ, സാദിഖ്, ഹബീബ്, ഹാഷിം, റാഫി, മുബാറഖ്, പരേതനായ അഷ്‌റഫ്, മുംതാസ് ഷാജഹാൻ.

#fazil #early #expatriate #saudi #passed #away #country

Next TV

Related Stories
പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്: മുന്നറിയിപ്പ് നൽകി ദുബായ് ആർടിഎ

Dec 15, 2025 10:48 AM

പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്: മുന്നറിയിപ്പ് നൽകി ദുബായ് ആർടിഎ

പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്, മുന്നറിയിപ്പ് നൽകി ദുബായ്...

Read More >>
പ്രാവസിയുടെ കാറിടിച്ച് റോഡരികിലേക്ക് തെറിച്ചു വീണു: ഉമ്മുൽഖുവൈനിൽ പത്ത് വയസ്സുകാരന് ദാരുണാന്ത്യം

Dec 15, 2025 10:41 AM

പ്രാവസിയുടെ കാറിടിച്ച് റോഡരികിലേക്ക് തെറിച്ചു വീണു: ഉമ്മുൽഖുവൈനിൽ പത്ത് വയസ്സുകാരന് ദാരുണാന്ത്യം

പ്രാവസിയുടെ കാറിടിച്ച് റോഡരികിലേക്ക് തെറിച്ചു വീണു, പത്ത് വയസ്സുകാരന്...

Read More >>
Top Stories










News Roundup