മസ്കത്ത്: (https://gcc.truevisionnews.com/) ഒമാനിൽ പലദിവസങ്ങളിലായി ഒരാഴ്ചയോളം വിവിധ ഗവർണറേറ്റുകളിൽ മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) മുന്നറിയിപ്പ് നൽകി.
അതോറിറ്റിയുടെ കീഴിലെ നാഷനൽ മൾട്ടി-ഹസാർഡ് എർലി വാർണിങ് സെന്ററാണ് കാലാവസ്ഥ മുന്നറിയിപ്പ് പുറത്തിറക്കിയത്.ശനിയാഴ്ച മുതൽ ഡിസംബർ 20 വരെ ഇടവേളകളോടെ ശക്തമായ മഴയും വാദികളിലും താഴ്വരകളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ശക്തമായ വടക്കൻ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ശനിയാഴ്ച വൈകീട്ട് 3.15ന് പുറത്തിറക്കിയ ആദ്യ കാലാവസ്ഥ അറിയിപ്പു പ്രകാരം, ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ മഴ ലഭിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
ശനിയാഴ്ച വൈകീട്ടു മുതൽ മുസന്ദം ഗവർണറേറ്റിൽ മേഘസാന്ദ്രതയും ഇടവിട്ട മഴയും അനുഭവപ്പെടുമെന്നാണ് പ്രവചനം. ചില അവസരങ്ങളിൽ മഴ ശക്തമായേക്കാം. അഞ്ചു മുതൽ 10 മില്ലീമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. മണിക്കൂറിൽ 10 മുതൽ 25 നോട്ട്സ് വരെ വേഗതയുള്ള വടക്കുപടിഞ്ഞാറൻ കാറ്റും വീശുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Wind, rain, and flood warning in Oman


































