സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് യുവാക്കള്‍ക്ക് പത്ത് വര്‍ഷം ജയില്‍ ശിക്ഷ

സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് യുവാക്കള്‍ക്ക് പത്ത് വര്‍ഷം ജയില്‍ ശിക്ഷ
Dec 1, 2022 08:53 PM | By Vyshnavy Rajan

കുവൈത്ത് സിറ്റി : കുവൈത്തില്‍ സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പത്ത് വര്‍ഷം ജയില്‍ ശിക്ഷ. കുവൈത്ത് പരമോന്നത കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.

കേസില്‍ അറസ്റ്റിലായ മൂന്ന് പേരും കുവൈത്ത് പൗരന്മാരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കുറ്റാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി പ്രവാസിയെ തട്ടിക്കൊണ്ടു പോവുകയും പണവും മറ്റ് സാധനങ്ങളും കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് കേസ്.

പ്രവാസിയുടെ അടുത്തെത്തിയ സംഘം അറസ്റ്റ് ചെയ്‍ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി മറ്റൊരു സ്ഥലത്തേക്കാണ് കൊണ്ടുപോയത്. അവിടെവെച്ചായിരുന്നു മോഷണവും ഭീഷണിപ്പെടുത്തലും.

പ്രവാസിയെ തട്ടിക്കൊണ്ടു പോയതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പ്രവാസിയെ കബളിപ്പിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്. വിചാരണ പൂര്‍ത്തിയാക്കിയ കുവൈത്ത് പരമോന്നത കോടതി കഴിഞ്ഞ ദിവസം മൂന്ന് പ്രതികള്‍ക്കും 10 വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.

The incident where the CID officials kidnapped a non-resident resident; Three youths were sentenced to ten years in prison

Next TV

Related Stories
ഹൃദയാഘാതം; മലയാളി അധ്യാപിക ഒമാനില്‍ അന്തരിച്ചു

Dec 3, 2025 05:24 PM

ഹൃദയാഘാതം; മലയാളി അധ്യാപിക ഒമാനില്‍ അന്തരിച്ചു

ഹൃദയാഘാതം, മലയാളി അധ്യാപിക ഒമാനില്‍...

Read More >>
'സായിദ് നന്മയുടെ നേതാവ്' പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്തു

Dec 3, 2025 04:58 PM

'സായിദ് നന്മയുടെ നേതാവ്' പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്തു

'സായിദ് നന്മയുടെ നേതാവ്' പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം...

Read More >>
അന്ത്യശാസനവുമായി കുവൈത്ത്; വ്യാജ ബിരുദക്കാരെ രണ്ടാഴ്ചയ്ക്കകം കണ്ടെത്തണം

Dec 3, 2025 11:36 AM

അന്ത്യശാസനവുമായി കുവൈത്ത്; വ്യാജ ബിരുദക്കാരെ രണ്ടാഴ്ചയ്ക്കകം കണ്ടെത്തണം

വ്യാജ ബിരുദക്കാരെ രണ്ടാഴ്ചയ്ക്കകം കണ്ടെത്തണം,അന്ത്യശാസനവുമായി...

Read More >>
Top Stories