---
title: "ജപ്പാൻ ഏഷ്യയുടെ പ്രതീക്ഷയാകുന്നു"
english_title: "Japan is the hope of Asia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/82214/japan-is-the-hope-of-asia"
published_at: "2022-11-27T11:58:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/638303c512f5f_japan.jpg"
keywords: []
---

# ജപ്പാൻ ഏഷ്യയുടെ പ്രതീക്ഷയാകുന്നു

> **Lead Summary:** **ഖത്തർ:** ജപ്പാൻ ഏഷ്യയുടെ പ്രതീക്ഷയാവുകയാണ് 2022 ഖത്തർ ഫിഫ വേൾഡ് കപ്പിൽ.ഏഷ്യയിൽ നിന്നും ഫിഫ വേൾഡ് കപ്പിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന മറ്റ് രാജ്യങ്ങൾ പരാജയത്തിന്റെ രുചി അറിയുകയും സമനിലയിൽ കുരുങ്ങുകയും ചെയ്യുമ്പോൾ ജപ്പാൻ പ്രതീക്ഷയാവുകയാണ്.

## Article Content

**ഖത്തർ:** ജപ്പാൻ ഏഷ്യയുടെ പ്രതീക്ഷയാവുകയാണ് 2022 ഖത്തർ ഫിഫ വേൾഡ് കപ്പിൽ.ഏഷ്യയിൽ നിന്നും ഫിഫ വേൾഡ് കപ്പിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന മറ്റ് രാജ്യങ്ങൾ പരാജയത്തിന്റെ രുചി അറിയുകയും സമനിലയിൽ കുരുങ്ങുകയും ചെയ്യുമ്പോൾ ജപ്പാൻ പ്രതീക്ഷയാവുകയാണ്.

കിരീടം നേടുമെന്ന് പലരും പ്രവചിച്ച ജർമ്മനിയെ രണ്ട് ഒന്നിന് തോൽപ്പിച്ചാണ് ജപ്പാന്റെ വരവ്. ഇന്ന് ജപ്പാൻ വിജയിക്കുകയാണെങ്കിൽ രണ്ടാം റൗണ്ടിലെത്തുന്ന ആദ്യ ഏഷ്യയിൽനിന്നുള്ള ടീമായി ജപ്പാൻ മാറുവാനുള്ള സാധ്യതയാണുള്ളത്.

ഇന്ന് അറയ്യാൻ സിറ്റിയിലെ അഹമദ് ബിൻ അലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3.30 നാണ് ജപ്പാൻ കോസ്റ്ററിക്കയുമായി ഏറ്റുമുട്ടുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/82214/japan-is-the-hope-of-asia)