---
title: "മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി"
english_title: "An expatriate Malayali who came home three days ago passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/61920/an-expatriate-malayali-who-came-home-three-days-ago-passed-away"
published_at: "2022-08-16T07:21:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/62faf898a8395_death.jpg"
keywords: []
---

# മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

> **Lead Summary:** **മസ്‍കത്ത്: **ഒമാനില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി. മലപ്പുറം തിരൂര്‍ പുറത്തൂര്‍ കാവിലക്കാട് സ്വദേശി ചോന്താം വീട്ടില്‍ ഇബ്രാഹിംകുട്ടിയാണ് മരിച്ചത്.

## Article Content

**മസ്‍കത്ത്: **ഒമാനില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി. മലപ്പുറം തിരൂര്‍ പുറത്തൂര്‍ കാവിലക്കാട് സ്വദേശി ചോന്താം വീട്ടില്‍ ഇബ്രാഹിംകുട്ടിയാണ് മരിച്ചത്.

ദീര്‍ഘകാലം ഒമാനിലുണ്ടായിരുന്ന അദ്ദേഹം മത്ര, റുവി, ബര്‍ക്ക എന്നിവിടങ്ങളില്‍ വസ്‍ത്ര വ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ - എം.എം നസീന. മക്കള്‍ - സി.വി നഫീല്‍, ഷാഹില്‍ (ഇരുവരും മസ്‍കത്തില്‍), ഷാനിബ, ആദില്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/61920/an-expatriate-malayali-who-came-home-three-days-ago-passed-away)