സൗദിയില്‍ തൊഴിലന്വേഷകരായ സ്ത്രീകളെ കബളിപ്പിച്ച സ്വദേശി പൗരന്‍ പിടിയില്‍

സൗദിയില്‍ തൊഴിലന്വേഷകരായ സ്ത്രീകളെ കബളിപ്പിച്ച സ്വദേശി പൗരന്‍ പിടിയില്‍
Aug 5, 2022 08:36 PM | By Susmitha Surendran

റിയാദ്: തൊഴില്‍ അന്വേഷിക്കുന്ന നിരവധി സ്ത്രീകളെ കബളിപ്പിച്ച സ്വദേശി പൗരന്‍ പിടിയില്‍. അന്വേഷണത്തില്‍ പൗരന്‍ തൊഴില്‍ അന്വേഷിക്കുന്ന നിരവധി സ്ത്രീകളെ കബളിപ്പിച്ചതായി തെളിഞ്ഞതായി പബ്ലിക് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി.

സ്ത്രീകളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തി അവരെ ജോലിക്കെടുക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രലോഭിപ്പിച്ചത്. ഔദ്യോഗിക രേഖകളുടെയും ദേശീയ ഐഡന്റിറ്റിയുടെയും പകര്‍പ്പുകളും സ്വകാര്യ വിവരങ്ങളും വ്യക്തിഗത ഫോട്ടോകളും അദ്ദേഹം ആവശ്യപ്പെട്ടു.

അവ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചു. അവരെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ആവശ്യപ്പെടുന്ന പ്രധാന കുറ്റകൃത്യങ്ങളില്‍ ഒന്നാണ് ഇയാള്‍ ചെയ്തിരിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.


ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; പ്രവാസി യുവാവ് പിടിയിൽ


മനാമ : ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി യുവാവ് വിമാനത്താവളത്തില്‍ പിടിയിലായി. 30 വയസുകാരനായ യുവാവിനെതിരെ അറസ്റ്റ് തടയാന്‍ ശ്രമിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്.

ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെയാണ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയത്. പിടിയിലായത് പാകിസ്ഥാന്‍ പൗരനാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബഹ്റൈനില്‍ വിമാനമിറങ്ങിയ ഇയാള്‍ ആകെ അസ്വസ്ഥനായി കാണപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതെന്ന് കസ്റ്റംസ് ഓഫീസര്‍ പബ്ലിക് പ്രോസിക്യൂഷനോട് പറഞ്ഞു.

ഉദ്യോഗസ്ഥര്‍ ഇയാളെ സമീപിച്ച് സമാധാനമായിരിക്കാന്‍ ഉപദേശിക്കുകയും അതേസമയം തന്നെ വിമാനത്താവളത്തിലെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.

വയറിന്റെ എക്സ് റേ പരിശോധിച്ചപ്പോള്‍ വൃത്താകൃതിയിലുള്ള ചില അസ്വഭാവിക വസ്‍തുക്കള്‍ ശ്രദ്ധയില്‍പെട്ടു. ഇതോടെ യുവാവിനെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റി. ആശുപത്രിയില്‍ വെച്ച് എട്ട് ദിവസം കൊണ്ടാണ് ഇയാള്‍ നൂറോളം മയക്കുമരുന്ന് ഗുളികകള്‍ ശരീരത്തില്‍ നിന്ന് പുറത്തെടുത്തത്.

ലോവര്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിച്ചു. ഹാഷിഷും ക്രിസ്റ്റല്‍ മെത്തുമടങ്ങുന്ന 96 മയക്കുമരുന്ന് ഗുളികകള്‍ ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന് ഇയാള്‍ സമ്മതിച്ചു. കേസിന്റെ വിചാരണ അടുത്തയാഴ്ച ആരംഭിക്കും.



A native citizen was arrested for defrauding job-seeking women in Saudi Arabia

Next TV

Related Stories
കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ മരിച്ചു

Jul 13, 2025 01:02 PM

കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ മരിച്ചു

കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ...

Read More >>
അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Jul 13, 2025 11:55 AM

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക്...

Read More >>
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
Top Stories










News Roundup






//Truevisionall