ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; പ്രവാസി യുവാവ് പിടിയിൽ

 ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; പ്രവാസി യുവാവ് പിടിയിൽ
Aug 5, 2022 09:29 AM | By Vyshnavy Rajan

മനാമ : ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി യുവാവ് വിമാനത്താവളത്തില്‍ പിടിയിലായി. 30 വയസുകാരനായ യുവാവിനെതിരെ അറസ്റ്റ് തടയാന്‍ ശ്രമിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്.

ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെയാണ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയത്. പിടിയിലായത് പാകിസ്ഥാന്‍ പൗരനാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബഹ്റൈനില്‍ വിമാനമിറങ്ങിയ ഇയാള്‍ ആകെ അസ്വസ്ഥനായി കാണപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതെന്ന് കസ്റ്റംസ് ഓഫീസര്‍ പബ്ലിക് പ്രോസിക്യൂഷനോട് പറഞ്ഞു.

ഉദ്യോഗസ്ഥര്‍ ഇയാളെ സമീപിച്ച് സമാധാനമായിരിക്കാന്‍ ഉപദേശിക്കുകയും അതേസമയം തന്നെ വിമാനത്താവളത്തിലെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.

വയറിന്റെ എക്സ് റേ പരിശോധിച്ചപ്പോള്‍ വൃത്താകൃതിയിലുള്ള ചില അസ്വഭാവിക വസ്‍തുക്കള്‍ ശ്രദ്ധയില്‍പെട്ടു. ഇതോടെ യുവാവിനെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റി. ആശുപത്രിയില്‍ വെച്ച് എട്ട് ദിവസം കൊണ്ടാണ് ഇയാള്‍ നൂറോളം മയക്കുമരുന്ന് ഗുളികകള്‍ ശരീരത്തില്‍ നിന്ന് പുറത്തെടുത്തത്.

ലോവര്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിച്ചു. ഹാഷിഷും ക്രിസ്റ്റല്‍ മെത്തുമടങ്ങുന്ന 96 മയക്കുമരുന്ന് ഗുളികകള്‍ ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന് ഇയാള്‍ സമ്മതിച്ചു. കേസിന്റെ വിചാരണ അടുത്തയാഴ്ച ആരംഭിക്കും.


പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കുറവെന്ന് കണക്കുകള്‍

റിയാദ്: പ്രവാസികൾ സൗദി അറേബ്യയിൽനിന്ന് പുറത്തേക്ക് അയക്കുന്ന പണത്തിൽ കുറവ്. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികൾ സ്വന്തം നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തിന്റെ തോതിലാണ് കുറവ് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലെ കണക്കാണിത്.

ഈ വർഷം ആദ്യത്തെ ആറുമാസത്തിനിടെ ആകെ അയച്ചത് 1321 കോടി റിയാലാണ്. കഴിഞ്ഞവർഷം ഇതേ കാലയളവില്‍ പ്രവാസികള്‍ വിദേശത്തേക്ക് അയച്ച പണത്തിന്റെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ കണക്കുകളില്‍ രണ്ട് ശതമാനം കുറവുണ്ടെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) വെളിപ്പെടുത്തുന്നു.

എന്നാൽ ഈ വർഷത്തെ പ്രതിമാസ കണക്ക് പരിശോധിച്ചാൽ ജൂണിൽ രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന നിരക്കാണ്. ഈ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് 17 ശതമാനം കൂടുതലാണ് ജൂണിൽ രാജ്യത്തിന് പുറത്തേക്ക് പോയ പണത്തിന്റെ തോത്.

ഈ ഒറ്റ മാസത്തിനിടെ 193 കോടി റിയാലാണ് വിദേശികൾ അയച്ചത്. അതേസമയം സൗദി പൗരന്മാരുടെ വിദേശ വിനിമയം അഞ്ച് ശതമാനം വർധിച്ചിട്ടുണ്ട്. ജൂൺ വരെ 675 കോടി റിയാൽ അവർ വിവിധ കാരണങ്ങളാൽ വിദേശത്തേക്ക് അയച്ചു.

Attempt to smuggle drugs into Bahrain; Non-resident youth arrested

Next TV

Related Stories
അപകടകരമാകും വിധം വാഹനമോടിച്ചു; ഒമാനിൽ പ്രവാസികൾ അറസ്റ്റിൽ

Dec 25, 2025 04:14 PM

അപകടകരമാകും വിധം വാഹനമോടിച്ചു; ഒമാനിൽ പ്രവാസികൾ അറസ്റ്റിൽ

അപകടകരമാകും വിധം വാഹനമോടിച്ചു; ഒമാനിൽ പ്രവാസികൾ...

Read More >>
തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രശ്നം ഉടൻ പരിഹരിക്കണം- പ്രവാസി വെൽഫെയർ സലാല

Dec 25, 2025 01:28 PM

തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രശ്നം ഉടൻ പരിഹരിക്കണം- പ്രവാസി വെൽഫെയർ സലാല

തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രശ്നം ഉടൻ പരിഹരിക്കണം, പ്രവാസി വെൽഫെയർ...

Read More >>
 ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Dec 25, 2025 12:52 PM

ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു...

Read More >>
Top Stories










News Roundup