റിയാദ്: ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അസീര്‍, നജ്‌റാന്‍, ജസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. റിയാദ്, കിഴക്കന്‍ പ്രവിശ്യ, ഖസീം പ്രവിശ്യ, മദീന, ഹാഇല്‍, തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി മേഖല എന്നിവിടങ്ങളിലും ഈ ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.
മഴയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മഴവെള്ളപ്പാച്ചില്‍ മൂലം തോടുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാന്‍ ഇടയുള്ള താഴ് വരകളിലും നിന്നും മാറി നില്‍ക്കാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഹമ്മാദി അഭ്യര്‍ത്ഥിച്ചു.
പിക്കപ്പ് വാനില്‍ ട്രെയിലറിടിച്ച് അപകടം; യുഎഇയില്‍ രണ്ട് മലയാളികള്‍ മരിച്ചു
ഷാര്‍ജ: ഷാര്‍ജയിലെ സജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അര്‍ഷദ് (52), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയില്‍ ലത്തീഫ് (46) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാനിന് പിന്നില്‍ ട്രെയിലറിടിച്ചാണ് അപകടമുണ്ടായത്.
പുതിയ ജോലിയിലേക്ക് മാറുന്നതിന് മുമ്പായി വിസിറ്റ് വിസയിലായിരുന്നു ഇരുവരും. അര്‍ഷദിന്റെ പിതാവ്: ഉമ്മര്‍, മാതാവ്: റാബി. ലത്തീഫിന്റെ പിതാവ്: പാറക്കല്‍ താഴ അബ്ദുല്ലക്കുട്ടി, മാതാവ്: സൈനബ.
Heavy rain is likely in Saudi till Sunday